അപൂര്‍വമായ ഒരു സംഭവത്തിനാണ് അത്ലറ്റിക്കോ മാഡ്രിഡും ആഴ്സണലും തമ്മിലുള്ള യൂറോപ്പാ ലീഗ് ആദ്യ പാദ സെമി സാക്ഷ്യം വഹിച്ചത്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ എറിഞ്ഞ റൊട്ടിക്കഷണത്തില്‍ മുത്തമിട്ട ആഴ്സണല്‍ താരം മെസ്യൂട്ട് ഓസിലായിരുന്നു ഇന്നലത്തെ താരം. മുസ്ലിം-തുര്‍ക്കിഷ് സംസ്കാര പ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്. അത്കൊണ്ടാണ് ഓസില്‍ റൊട്ടിയില്‍ മുത്തമിട്ട് തന്റെ തലയ്ക്ക് തൊട്ട് മൈതാനത്തിന്റെ ഒരു മൂലയില്‍ ശ്രദ്ധാപൂര്‍വ്വം വെച്ചത്. മത്സരത്തില്‍ കോര്‍ണര്‍ കിക്കെടുക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഓസിലിനു നേരെ റൊട്ടിക്കഷണം പറന്നു വന്നത്. ഭക്ഷണം തരുന്ന ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും വേണ്ടിയാണ് ഓസിലിന്റെ പ്രവൃത്തി. ഇതില്‍ നിന്നും ഓസില്‍ ചെറിയ കഷമം റൊട്ടി കടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാണികള്‍ ഒന്നടങ്കം കൈയടിച്ചാണ് ഓസിലിന്റെ പ്രവൃത്തിയെ സ്വീകരിച്ചത്. 136 തവണ ആഴ്സണല്‍ ജെഴ്സിയിലെത്തിയ ഓസില്‍ 27…
Read More