ഉറക്കത്തില്‍ കോടീശ്വരന്മാരാവുന്ന സ്വപ്‌നം കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആ കോടീശ്വര പദവിയ്ക്ക് സ്വപ്‌നത്തിന്റെ ആയുസേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സ്വപ്‌നം കാണാതെ തന്നെ കോടീശ്വരിയായിരിക്കുകയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാരിയായ റൂത്ത് ഹാമില്‍ട്ടണ്‍. രാവിലെ കിടക്കയില്‍ ഉണര്‍ന്നപ്പോള്‍ റൂത്ത് കണ്ടത് മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതാണ് കണ്ടത്. കട്ടിയേറിയ മേല്‍ക്കൂര തുളച്ചു കൊണ്ട് പ്രവേശിച്ച ഒരു പാറകഷ്ണവും അവളുടെ കിടക്കയില്‍ നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ട് അടുത്തായ വീണതിനാല്‍ പരിക്കേല്‍ക്കാതെ റൂത്ത് ഹാമില്‍ട്ടണ്‍ രക്ഷപ്പെടുകയായിരുന്നു. കിടക്കയില്‍ നിന്നും ലഭിച്ച പാറകഷ്ണം എടുത്ത് പരിശോധിച്ച യുവതി ഉടന്‍ സുരക്ഷ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് 911ലേക്ക് വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് അടുത്ത് എവിടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ അന്നേ ദിവസം ഉല്‍ക്കകള്‍…
Read MoreTag: meteor
18,000 മൈല്‍ വേഗതയില്‍ ഭൂമിയ്ക്കു നേരെ പാഞ്ഞടുത്ത് കൂറ്റന്‍ ഉല്‍ക്ക ! സഞ്ചാരപഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കുമെന്ന് നാസ…
സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. അതിവേഗത്തില്‍ വരുന്ന ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി. 2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയ്ക്കുള്ളത്. താജ്മഹലിന്റെ മൂന്ന് മടങ്ങ് വരും. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്‍കി. 220 മീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക. ആപ്പോളോ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടകാരികളായ ഉല്‍ക്കകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താറ്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആകാംക്ഷയിലാണ് ശാസ്ത്രലോകം.
Read Moreഅന്ന് ബഹിരാകാശത്തു നിന്നും കൃഷിയിടത്തിലേക്ക് വീണ ആ വസ്തുവിന്റെ വിലയറിയാതെ ഉടമ സ്ഥലമുള്‍പ്പെടെ വിറ്റു ; സ്ഥലം വാങ്ങിയ ആള്‍ക്ക് അടിച്ചത് വമ്പന്‍ ലോട്ടറി; സംഭവം ഇങ്ങനെ…
കഥ തുടങ്ങുന്നത് 1930കളിലാണ്. യുഎസിലെ എഡ്‌മോറിലുള്ള ഒരു കൃഷിയിടം. കൃഷിപ്പണികള്‍ക്കിടെയാണ് അവിടത്തെ ജോലിക്കാര്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ആകാശത്തുനിന്നു വയലിലേക്ക് ഒരു തീഗോളം പതിക്കുന്നു. ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. ആ സ്ഥലം പരിശോധിക്കാനെത്തിയപ്പോള്‍ കര്‍ഷകരെ കാത്തിരുന്നത് ഒരു നീളന്‍ വിള്ളലായിരുന്നു. അതിനു സമീപത്തു നടത്തിയ പരിശോധനയില്‍ ലഭിച്ചതാകട്ടെ ഏകദേശം പത്തു കിലോഗ്രാം ഭാരം വരുന്ന ഒരു അസാധാരണ പാറക്കഷ്ണവും. കൃഷിയിടത്തിന്റെ ഉടമയായ കര്‍ഷകന്‍ അതെടുത്ത് തന്റെ ധാന്യപ്പുരയുടെ വാതില്‍ അടഞ്ഞു പോകാതിരിക്കാനുള്ള ‘ഡോര്‍സ്റ്റോപ്പാക്കി’ മാറ്റി. ഏകദേശം 50 വര്‍ഷത്തോളം ഒരു പോറലു പോലും പറ്റാതെ ആ ഡോര്‍ സ്റ്റോപ്പ് ധാന്യപ്പുരയുടെ വാതിലിനിടയില്‍ കിടന്നു. 1988ല്‍ ആ കൃഷിയിടം മിഷിഗണിലെ ഡേവിഡ് മസൂറെക്ക് എന്ന വ്യക്തിക്കു വിറ്റു. ഒപ്പം ആ ഡോര്‍സ്റ്റോപ്പും കൊടുത്തു. തന്റെ ധാന്യപ്പുരയിലെ ആ അസാധാരണ പാറക്കഷ്ണം അടുത്തിടെയാണു ഡേവിഡ് ശ്രദ്ധിച്ചത്. മിഷിഗണില്‍ പലയിടത്തും…
Read More