ജല അതോറിറ്റിയിലെ ഭരണപക്ഷ യൂണിയനുകള്‍ അടക്കമുള്ളവയുടെ വാദങ്ങള്‍ പൊളിച്ചടുക്കി മാനേജിങ് ഡയറക്ടറും വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ജല അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍മാരുടെ ടാര്‍ഗറ്റ് ഇരട്ടി വരെയായി വര്‍ധിപ്പിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഭണ്ഡാരി വീടുകളില്‍ കയറി ഇറങ്ങി മീറ്റര്‍ റീഡിംഗ് നടത്തി ബില്‍ നല്‍കിയത്. തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ മീറ്റര്‍ റീഡര്‍ പ്രതിദിനം 80 ബില്‍ നല്‍കണമെന്നാണു പുതിയ ഉത്തരവ്. വീടുകളില്‍ എത്തി മൂന്നു മണിക്കൂര്‍ കൊണ്ട് 85 ബില്ലുകള്‍ നല്‍കിയാണ് എംഡി യൂണിയന്‍കാരുടെ വായടച്ചത്. എംഡി ബില്‍ നല്‍കിയതിനു പിന്നാലെ മീറ്റര്‍ റീഡര്‍മാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് (കെഡബ്ല്യുഎഎസ്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബിജുവും കോര്പറേഷന് പരിധിയില്‍ മീറ്റര്‍ റീഡിംഗിന് ഇറങ്ങിയെങ്കിലും 50 വീടുകളില്‍ ബില്‍ നല്‍കാനേ കഴിഞ്ഞുള്ളൂ. ചര്‍ച്ച നടത്താതെയും അടിസ്ഥാന സൗകര്യങ്ങള്‍…
Read More