മഞ്ഞുപാളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന മീഥെയ്ന്‍ വാതകം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഇതെപ്പറ്റി നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇവിടത്തെ താപനില ഉയര്‍ന്ന തോതുകളിലേക്കെത്തുകയാണെന്നും ഇതു മൂലം മഞ്ഞുരുകി മീഥെയ്ന്‍ അന്തരീക്ഷത്തിലേക്കു കലരുകയാണെന്നും പറയുന്നു. സൈബീരിയയുടെ വടക്കന്‍ മേഖലകള്‍ ഉത്തരധ്രുവത്തിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്. 2020ല്‍ ഉണ്ടായ ഒരു വന്‍ താപതരംഗത്തില്‍ യെനിസെ ഖറ്റാംഗ ബേസിന് എന്നുള്ള ഈ സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതു മൂലം ചുണ്ണാമ്പുകല്ലുകള്‍ പുറത്താകുകയും ചെയ്തു. ഇതില്‍ നിന്നാണു ചരിത്രാതീത കാലം മുതല്‍ കുടുങ്ങി കിടന്ന മീഥെയ്ന്‍ പുറത്തേക്കു പോയത്. ഈ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച നിക്കോളസ് ഫ്രോസീമാണ് പഠനത്തിനു നേതൃതം വഹിച്ചത്. സൈബീരിയയിലെ മീഥെയ്ന്‍ നിക്ഷേപം പുറത്തേക്കെത്തിയാല്‍ ഒരുപക്ഷെ അത് ലോകാവസാനത്തിനു വഴി വെക്കുമെന്നും പക്ഷേ അതു ലോകാവസാനത്തിനു തന്നെനിക്കോളസ് പറയുന്നു. ക്ലൈമറ്റ്…
Read More