ഒരു സമയത്ത് ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീടു വെളിപ്പെടുത്തല്‍. മലയാളത്തിലടക്കം നടിമാര്‍ മീടു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരുന്നു. പല പ്രമുഖരുടെയും മുഖംമൂടികളും ഇതുവഴി അഴിഞ്ഞു വീണു. എന്നാല്‍ ഇപ്പോള്‍ നടി മീര വാസുദേവിന്റെ പ്രസ്താവനയാണ് വന്‍ വിവാദമായിരിക്കുന്നത്. വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ലെന്നാണ് മീര വാസുദേവ് പറയുന്നത്. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും അതിലും ഭേദം പറയാതിരിക്കുന്നതാണെന്നും മീര വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല.. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.- മീര പറയുന്നു. താന്‍ ബോള്‍ഡ് ആയിട്ടേ സംസാരിക്കൂ എന്നും വീട്ടുക്കാര്‍ അങ്ങനെയാണ് തന്നെ വളര്‍ത്തിയതെന്നും നടി പറയുന്നു.’സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കും.…
Read MoreTag: metoo
ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു ! എന്നാല്‍ ആ സംഭവം വെളിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ‘ദംഗല്‍’ നായിക
ഇന്ത്യന്‍ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ മീടു തരംഗത്തിന്റെ അലയൊലികള്‍ ഒന്ന് അവസാനിച്ച് വരുന്നതേയുള്ളൂ…അതിനിടയില്‍ പുതിയ വെളിപ്പെടുത്തലുമായി ദംഗല്‍ നായിക ഫാത്തിമ സനാ ഷെയ്ഖ് രംഗത്തെത്തി. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. താന്‍ ആ സാഹചര്യത്തോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ തന്നെ ഇത് പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. ഏറെ അടുപ്പമുള്ള ആളുകളോടു മാത്രമാണ് താന്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളൂവെന്നും താരം പറഞ്ഞു. എപ്പോഴെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന മുംബൈ മിറര്‍ പ്രത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായായിരുന്നു സനയുടെ ഈ വെളിപ്പെടുത്തല്‍. പൊതുജനത്തിനു മുമ്പില്‍ നാണംകെടുമെന്നും ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു പുറംതള്ളപ്പെടുമെന്നുമുള്ള ഭയമാണ് പീഡകന്മാര്‍ക്ക് ഇപ്പോഴുള്ളതെന്ന് നടി പറഞ്ഞു. മുമ്പ് സ്ത്രീകള്‍ ഇത്തരം പീഡനങ്ങളെ സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായാണ് കണ്ടിരുന്നതെന്നും അതാണ് ഇത്തരക്കാര്‍ മുതലെടുത്തതെന്നും നടി…
Read More