തെരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഇതെല്ലാം മറക്കുന്നവരാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ കാര്യം പിന്നെ പറയാനുണ്ടോ…എന്നാല്‍ പല കാര്യത്തിനും കേരളത്തിനു മാതൃകയായ മെട്രോമാന്‍ ഇ ശ്രീധരന്‍ ഇക്കാര്യത്തിലും കേരളത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. മെട്രോമാന്റെ ഉറപ്പില്‍ മധുരവീരന്‍ കോളനിയില്‍ ഇന്നലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മധുരവീരന്‍ കോളനിയിലെത്തിയപ്പോള്‍ അവിടുത്തെ ഒട്ടേറെ കുടുംബങ്ങള്‍ ഒരു സഹായം അഭ്യര്‍ഥിച്ചിരുന്നു. വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം,കുടിശ്ശിക തീര്‍ക്കാന്‍ സഹായിക്കണം എന്നിങ്ങനെയായിരുന്നു ആ ആവശ്യങ്ങള്‍. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നല്‍കി മെട്രോമാന്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കില്‍…
Read MoreTag: metroman
കാല്‍ കഴുകല്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ! ഇത് വിവാദമാക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ഇ ശ്രീധരന്‍…
കാല്‍ കഴുകല്‍ വിഷയത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മെട്രോമാന്‍ പറഞ്ഞു. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ സംസ്‌കാരം ഇല്ലാത്തവര്‍ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കാല്‍ കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണെന്നും സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കിയ ശ്രീധരന്‍ എതിരാളികളെ കുറ്റം പറയാനില്ലെന്നും വ്യക്തമാക്കി. സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും ചിലര്‍ വലിയ വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മല്‍സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി…
Read More