ജോവാക്വിം ഗുസ്മാനെപ്പോലെയുള്ള മയക്കുമരുന്ന് രാജാക്കന്മാര് അരങ്ങുവാഴുന്ന മെക്സിക്കന്‍ മയക്കുമരുന്ന് ലോകത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയ അപൂര്‍വം വനിതകളിലൊരാളാണ് സാന്ദ്ര അവില ബെല്‍ട്രാന്‍. മെക്സിക്കോയുടെ പസഫിക് തീരം വഴി യുഎസിലെ കലിഫോര്‍ണിയയിലേക്കു മയക്കുമരുന്നു കടത്തുന്നതില്‍ വിദഗ്ധയായതോടെ അനുയായികള്‍ അവരെ ‘പസഫിക് റാണി’യെന്നു വിളിച്ചു. മയക്കുമരുന്നുകടത്തുമായി ബന്ധമുള്ള റഫേല്‍ കാറോ ക്വിന്റിറോയുടെ അകന്ന ബന്ധു കൂടിയായ അല്‍ഫോന്‍സോ അവില ക്വിന്റിറോ-മരിയ ലൂയിസ ഫെലിക്സ് ദമ്പതികളുടെ മകളായി 1960 ഒക്ടോബര്‍ 11 ന് മെക്സിക്കോയിലെ ബാജാ കലിഫോര്‍ണിയയിലാണ് സാന്ദ്ര അവില ബെല്‍ട്രാന്‍ ജനിച്ചത്. പിതാവിന്റെ മാഫിയ ബന്ധങ്ങള്‍ കണ്ടാണ് സാന്ദ്ര വളര്‍ന്നത്. മാധ്യമപഠനത്തില്‍ ഇഷ്ടമുണ്ടായിരുന്ന സാന്ദ്രയ്ക്ക് എന്നാല്‍ തന്റെ കമ്മ്യൂണിക്കേഷന്‍ പഠനകാലത്ത് തന്നെ തിക്താനുഭവമാണ് ഉണ്ടായത്. 21ാം വയസില്‍, മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്ന സുഹൃത്ത് തട്ടിക്കൊണ്ടുപോയതോടെ മെക്സിക്കോയിലെ മയക്കുമരുന്നു ശൃംഖലയുടെ വ്യാപ്തിയും സ്വാധീനവും മനസിലാക്കിയ സാന്ദ്ര, സുഹൃത്തിന്റെ തടങ്കലില്‍ നിന്നു മോചിപ്പിക്കപ്പെട്ട…
Read More