കോട്ടയം: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവ കപ്പ് തിരികെ പിടിച്ച് എറണാകുളം മഹാരാജാസ് കോളജ്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ എറണാകുളം കോളജുകളുടെ ആവേശക്കുതിപ്പ് ഇന്നലെ സമാപന ദിവസംവരെ ഒപ്പത്തിനൊപ്പമായിരുന്നു. ഏറ്റവും ഒടുവില്‍ 129 പോയിന്റ് നേടിയാണ് എറണാകുളം മഹാരാജാസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 111 പോയിന്റ് നേടി സെന്റ് തെരേസാസ് രണ്ടാം സ്ഥാനം നേടി. 102 പോയിന്റ് വീതം നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും തേവര എസ്എച്ച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുമായി കോട്ടയം സിഎംഎസ് കോളജ് നാലാമതെത്തി. ആദ്യമായിട്ടാണ് കോട്ടയത്തുനിന്നുള്ള ഒരു കോളജ് നാലാം സ്ഥാനത്ത് എത്തുന്നത്. എസ്എച്ച് കോളജ് തേവരയിലെ പി. നന്ദന കൃഷ്ണനും എറണാകുളം സെന്റ് തെരേസാസ് കോളജിലെ കെ.എസ്. സേതുലക്ഷ്മിയും കലാതിലകപ്പട്ടം പങ്കിട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എസ്. വിഷ്ണുവിനാണ് കലാപ്രതിഭാ പുരസ്കാരം. പ്രതിഭാതിലകം രണ്ടാം…
Read MoreTag: mg kalolsavam-2024
എംജി യൂണിവേഴ്സിറ്റി കലോത്സവം; കലാശക്കൊട്ട്, കപ്പിനരികെ കൊച്ചിക്കാര്
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു നാളെ കൊടിയിറക്കം. അക്ഷരനഗരിക്ക് ഉറങ്ങാത്ത രാവ് ഇന്നു മാത്രം. കളര്‍ഫുള്ളായ കാമ്പസുകളും ആവേശം നിറഞ്ഞ വേദികളും രാത്രിയെ പകലാക്കി മാറ്റുകയാണ്. കലോത്സവം തുടങ്ങിയതു മുതല്‍ കൊച്ചി കോളജുകള്‍ സമ്പൂര്‍ണ ആധിപത്യം തുടരുകയാണ്. 55 പോയിന്റുമായി തേവര എസ്എച്ച് കോളജ് ആണ് മുന്നിൽ. 53 പോയിന്റുമായി ആര്എല്വിക കോളജ് തൃപ്പുണിത്തുറ തൊട്ടുപിന്നിലുണ്ട്. നാലാം സ്ഥാനത്തായിരുന്ന മഹാരാജസ് കോളജ് 49 പോയിന്റുമായി മൂന്നാമതെത്തി. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസിനെ രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മുന്നോട്ടെത്തിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെന്റ് തെരാസാസ് നാലാം സ്ഥാനത്തൊണ്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് 17 പോയിന്റുമായി ഏഴാമതുണ്ട്. തിരുനക്കര മൈതാനിയിലെ വേദിയില്‍ ഇന്നു വൈകുന്നേരം നാലിന് ആവേശം നിറയുന്ന മാര്‍ഗംകളി അരങ്ങേറും. മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്‍പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ് കലോത്സവത്തെ സംഘാടകര്‍…
Read Moreഅരുണിന്റെ ഗുരു യുട്യൂബ്; നൃത്തത്തോടുള്ള അടങ്ങാത്ത ആവേശം കലോത്സവ വേദിയിൽ എത്തിക്കുന്നു
കോട്ടയം: യൂട്യൂബാണ് അരുണിന്റെ ഗുരു. എംജി കലോത്സവത്തിൽ അരുൺ മൂന്നാം തവണയാണ് കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡും നേടി. നൃത്തത്തോടുള്ള അടങ്ങാത്ത ആവേശമാണ് അരുണിനെ കലോത്സവ വേദിയിൽ എത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും സമയക്കുറവുമാണ് അരുണിനെ യൂട്യൂബ് നോക്കി കുച്ചിപ്പുടി പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്. അരങ്ങില്‍ നിറഞ്ഞാടുമ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത ദിനരാത്രങ്ങളുടെ കഥ പറയാനുണ്ട് അരുണിന്. രണ്ടര വയസില്‍ ബ്ലഡ് കാന്‍സര്‍ പിടിപ്പെടുമ്പോള്‍ എന്താകുമായിരുന്നെന്ന് അച്ഛനായ രാജനും അമ്മയായ അനിതയ്ക്കും അറിയില്ലായിരുന്നു. അവിടുന്നു ആറു വയസുവരെയുള്ള നെട്ടോട്ടം. വെല്ലുവിളിയിലൂടെയുള്ള ജീവിതമായിരുന്നു അരുണിന്റേത്. കൊല്ലം ആഴിക്കല്‍ സ്വദേശിയായ അരുണ്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി അപ്ലൈയ്ഡ് സയന്‍സിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
Read Moreഎംജി കലോത്സവം; എറണാകുളം മുന്നേറുന്നു; ആതിഥേയരായ സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത്
കോട്ടയം: തേവര എസ്എച്ച് കോളജിന്റെ ലാസ്യലയ താളത്തില്‍ ആറാടി എറണാകുളം ജില്ലയുടെ മുന്നേറ്റം തുടരുന്നു. എംജി യൂണിവേഴ്സിറ്റി കലോത്സവം അവസാനിക്കുവാന്‍ രണ്ടുദിനം ബാക്കിനില്‍ക്കെ 50 പോയിന്റുമായി തേവര എസ്എച്ച് കോളജ് തുടക്കം മുതലുള്ള തേരോട്ടം തുടരുകയാണ്. 39 പോയിന്റുമായി സെന്റ് തെരേസാസാണ് രണ്ടാം സ്ഥാനത്ത്. 34 പോയിന്റ് നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്തുണ്ട്. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസ് 23 പോയിന്റുമായി നാലാമതെത്തി. രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മഹാരാജാസിനെ മുന്നോട്ടെത്തിച്ചത്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് എറണാകുളം കോളജുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 16 പോയിന്റുമായി ഏഴാമതുണ്ട്. ആദ്യമായിട്ടാണ് കോട്ടയം സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത് എത്തുന്നത്. കോല്‍ക്കളിയും ആവേശം നിറയുന്ന കളര്‍ ഫുള്‍ മത്സരമായ ഗ്രൂപ്പ് ഡാന്‍സും ഇന്നു വേദിയിലെത്തും. മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്‍പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ്…
Read Moreകലയുടെ കോട്ടയായി അക്ഷരനഗരി; പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടിൽ എം.ജി കലോത്സവം; അണിഞ്ഞൊരുങ്ങി കലാലയ മുത്തശ്ശിയായ സിഎംഎസ് കോളജ്
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവം നാലു പകലും രാവും പിന്നിടുമ്പോള്‍ യുവതയുടെ ഉത്സവമായി മാറിയിരിക്കുകയാണ്. കലയുടെ ലഹരിയിൽ നിറഞ്ഞാടുകയാണ് അക്ഷരനഗരിയും കാമ്പസുകളും യുവതയും. നിറങ്ങളുടെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവം കൂടിയാണ് യൂണിവേഴ്സിറ്റി കലോത്സവം. നാലു ജില്ലകളില്‍ നിന്നെത്തുന്ന വ്യത്യസ്തരായ യുവതി-യുവാക്കള്‍, അവരുടെ വേഷവിധാനങ്ങള്‍, വേദികള്‍. പലയിടങ്ങളില്നിന്നുമെത്തുന്ന യുവത്വം കലയുടെ മാത്രമല്ല സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആശയ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടുകളാണ് കലയുടെ കോട്ടയായി മാറിയ അക്ഷരനഗരിയുടെ ഹൃദയഭിത്തികളില്‍ വരച്ചുചേര്‍ത്തു മടങ്ങുന്നത്. കൊച്ചിയിലെ ന്യൂജെന്‍ പിള്ളേര്, ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മലയോരത്തു നിന്നെത്തിയവര്‍, തമിഴ് കലർന്ന മലയാളം പറയുന്ന മൂന്നാര്‍ കോളജില്നിന്നുള്ളവര്, മുടിനീട്ടി വളര്‍ത്തിയവര്‍, തലമൊട്ടയടിച്ചവര്, പട്ടുപാവാട മുതല്‍ ന്യൂ ജെന്‍ വേഷവിധാങ്ങളിലെത്തുന്നവർ എല്ലാവരും അക്ഷരനഗരിയില്‍ കലയില്‍ ഒന്നാവുകയാണ്. കലോത്സവത്തിലെ പ്രധാനവേദികളായ തിരുനക്കര മൈതാനത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്നില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ആയിരങ്ങളാണ് എത്തുന്നത്. രാത്രിയും…
Read Moreപൊളളുന്ന വെയിൽ മത്സരാര്‍ഥികളെ വലയ്ക്കുന്നു; ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ലാത്ത അവസ്ഥ
കോട്ടയം: പൊളളുന്ന വെയിലും ചൂടും മത്സരാര്ഥികളെയും വലയ്ക്കുന്നു. താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചത്. 39.9 ഡിഗ്രിയാണ്. മണിക്കൂറുകളോളം കാത്തിരിക്കുന്ന മത്സരാര്‍ഥികള്‍ പലരും തളര്‍ന്നുവീഴുന്ന സ്ഥതിയാണ്. പല വേദികളോടും ചേര്‍ന്നുള്ള ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ല. ചിലരാകട്ടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് എസിയുള്ള വാഹത്തിലെത്തി വേദിക്കരികില്‍ പാര്‍ക്ക് ചെയ്യുകയാണ്. മത്സരം തുടങ്ങാന്‍ ചെസ് നമ്പര്‍ വിളിക്കുമ്പോഴാണ് വേദിയിലെത്തുന്നത്.ചൂടിന്റെ കാഠിന്യത്തില്‍ മത്സരങ്ങള്‍ കാണുന്നതിനും പകല്‍ ആളുകള്‍ കുറവാണ്. രാത്രിയിലാണു കുറുച്ചു കാണികളെങ്കിലും എത്തുന്നത്.
Read Moreവേദനയോട് “ഗുഡ്ബൈ’ നൃത്തവേദിയിൽ ദേവിക എത്തി
കോട്ടയം: രോഗത്തോട് ബൈ പറഞ്ഞ് ദേവിക കലോത്സവവേദിയില്‍ എത്തി. വിറ്റാമിന്‍ ഡിയുടെ അഭാവം ദേവികയെ തളര്‍ത്തിയെങ്കിലും കലയോടുള്ള മോഹം ദേവിക കൈവിട്ടില്ല. വേദനകള്‍ കടിച്ചമര്‍ത്തി ഒരോ വേദികളിലെത്തുമ്പോഴും വീണുപോകരുതെന്നു മാത്രമാണ് നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം വര്‍ഷ ബിഎസ്സി മൈക്രോ ബയോളജി വിദ്യാര്ഥിനിദേവിക രാമചന്ദ്രന്റെ പ്രാര്‍ഥന. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണു വിറ്റമിന്‍ ഡിയുടെ അഭാവവും നട്ടെല്ലിനു ചെറിയൊരു വളവും ഉണ്ടെന്ന് തിരിച്ചറിയുന്നത്. അടുത്ത വര്‍ഷം ജില്ലാ കലോത്സവത്തിനിടെ വേദിയില്‍ തളര്‍ന്നു വീണതോടെ കലാജീവിതം പ്രതിസന്ധിയായി. തുടര്‍ന്ന് ഒരു വര്‍ഷത്തോളംനീണ്ട വിശ്രമം. എന്നാല്‍ ആഗ്രഹങ്ങള്‍ മാത്രം തളര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന എംജി കലോത്സവത്തിലൂടെ വീണ്ടും കലോത്സവവേദികളിലേക്ക്. പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. ഇക്കുറി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ്…
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം; വിജയാഹ്ലാദങ്ങളിൽ എറണാകുളം താരങ്ങള്‍
കോട്ടയം: എംജി കലോത്സവത്തില്‍ കിരീടം നേടാനുള്ള വാശിയേറിയ മത്സരത്തില്‍ മൂന്നാംദിനത്തിലും എറണാകുളം കോളജുകള്‍ക്കു മുന്നേറ്റം. നിലവില്‍ തേവര എസ്എച്ച് 22 പോയിന്റോടെ ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് 17 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആര്‍എല്‍വി തൃപ്പൂണിത്തുറ, കാലടി ശ്രീശങ്കര കോളജ് 16 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 15 പോയിന്റുമായി യുസി കോളജ് ആലുവ തൊട്ടുപിന്നിലുണ്ട്. കുംഭച്ചൂടിലും അക്ഷരനഗരിയില്‍ കലയുടെ ആവേശപ്പൂരം മുന്നേറുകയാണ്. ഇന്നു രാവിലെ നാടോടിനൃത്തവും വഞ്ചിപ്പാട്ടും കഥാപ്രസംഗവും സ്റ്റേജിതരമത്സരങ്ങളായ കവിതാരചനയും നടന്നു. രാത്രി ബിസിഎം കോളജില്‍ അഭിനയത്തിന്റെ രസക്കാഴ്ചയുമായി സ്കിറ്റ് അരങ്ങേറും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കോട്ടയത്തെ കലാസ്നേഹികള്‍ കലോത്സവം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. വേദികളില്‍ ഇന്ന് ഇഞ്ചോടിച്ച് മത്സരങ്ങള്‍ തുടരും.
Read Moreഎംജി കലോത്സവം; യുവപ്രതിഭകളുടെ കലാസംഗമത്തിൽ ആര്‍എല്‍വി മുന്നില്‍
കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം കളിവിളക്ക് തെളിയിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിനു തുടക്കമായി. ഇന്നലെ രാത്രി വൈകി ഒന്നാം വേദിയില്‍ ആരംഭിച്ച തിരുവാതിരകളിയും രണ്ടാം വേദിയിലെ കേരളനടനവും മൂന്നാം വേദിയിലെ കഥകളിയും നാലാം വേദിയിലെ ഭരതനാട്യമത്സരവും പുലര്‍ച്ചെയാണ് സമാപിച്ചത്. ഭരതനാട്യം ട്രാന്‍സ്ജെൻഡർ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ തന്വി സുരേഷും തേവര എസ്എച്ചിലെ പി. സിയാ പവലും ഒന്നാം സ്ഥാനം പങ്കിട്ടു. കഥകളിയില്‍ തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ ഡി.എസ്. ആശ്വിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് മുന്നില്‍. എട്ടു പോയിന്റുമായി തേവര എസ്എച്ച് കോളജ് രണ്ടാമതും മൂന്നു പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തുമുണ്ട്. കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി,…
Read Moreതൻവിതന്നെ താരം; ഭരതനാട്യത്തിൽ മൂന്നാം തവണയും തൻവി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യവേദിയെ പ്രകന്പനം കൊള്ളിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ തൻവി സുരേഷ്. ഇത്തവണത്തെ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടെടുത്തു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ബിരുദ വിദ്യാർഥി തൻവി സുരേഷും, തേവര എസ്എച്ച് കോളജ് ബിരുദ വിദ്യാർഥി സിയയും. നാല് മത്സരാർഥികളായിരുന്നു ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മാറ്റുരച്ചത്.2022 ലാണ് കലോത്സവങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് പങ്കെടുക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരം ഒരുക്കിയത്. 2022 ലാണ് സ്വന്തം സ്വത്വത്തിൽ ആദ്യമായി തൻവി മത്സരിച്ചത്. മൂന്നാമത്തെ വർഷമാണ് ഇപ്പോൾ തൻവി മത്സരിക്കുന്നത്. അരങ്ങിൽ കയറിയപ്പോഴെല്ലാം സമ്മാനമില്ലാതെ തൻവിക്ക് മടങ്ങി പോവേണ്ടി വന്നിട്ടില്ല. 2022 ലെ കലോത്സവത്തിലെ കലാപ്രതിഭ കൂടിയാണ് തൻവി. അഞ്ചാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട് തൻവി. ട്രാൻസ്ജെൻഡർ ഭദ്രയും, ഭർത്താവ് അമലുമാണ് തൻവിയുടെ ഗുരുക്കൻമാർ.
Read More