കോട്ടയം: തന്റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്ട് വേദിയിലെത്തിയ കാര്യമാണ് മുകേഷ് മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചത്. മിമിക്രി മത്സരത്തിന് സിദ്ദിഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവരും മുകേഷിനൊപ്പമുണ്ടായിരുന്നു. വിവിധ കോളജുകളില്‍നിന്നെത്തിയ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സമ്മാനവും കിട്ടിയില്ല. സമ്മാനം വരും പോകും. കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അവിടെ അഹംഭാവത്തിന് ഇടമില്ലെന്നും മുകേഷ് പറഞ്ഞു. കോട്ടയത്തു നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനു നേതൃത്വം നല്കിയ അന്നത്തെ യൂണിയന് ചെയര്മാന് സുമുഖനും സുന്ദരനുമായിരുന്ന കെ. സുരേഷ്കുറുപ്പിനെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് അന്നു കണ്ടിരുന്നതെന്നും മുകേഷ് അനുസ്മരിച്ചു. ലോകോത്തര നിലവാരത്തിലുള്ള കലാകാരന്മാരും കലാപ്രവര്‍ത്തകരും ആസ്വാദകരുമുള്ള നാടാണ് കേരളം. തങ്ങള്‍ കലാപ്രവര്‍ത്തനവുമായി വേദിയില്‍ വരുന്ന കാലത്ത് മുന്നിലിരുന്ന…
Read MoreTag: mg kalolsavam-2024
ഏഴ് ദിവസത്തെ എം ജി കലോത്സവത്തിന് ഇന്ന് തിരിതെളിയും; വിശിഷ്ടാതിഥികളായി അനശ്വര രാജനും, ദുര്‍ഗ കൃഷ്ണയും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read More