അന്‍പോടു കൊച്ചിയുടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സഹായം ക്യാമ്പുകളില്‍ എത്തുന്നില്ലെന്ന് പരാതി പറഞ്ഞ യുവതിയുടെ കടയില്‍ അപ്രതീക്ഷിത റെയ്ഡ്. അന്‍പോടു കൊച്ചിയുടെ ദുരിതാശ്വാസ നടത്തിപ്പിലെ വീഴ്ച ചോദ്യം ചെയ്തതിന്റെ പക പോക്കലാണിതെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ എംജി രാജമാണിക്യമാണ് ഇതിനു പിന്നിലെന്നും യുവതി ആരോപിക്കുന്നു. കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ‘പപ്പടവട’ റെസ്റ്റോറന്റ് ഉടമ മിനു പൗളിനാണ് ‘അന്‍പൊടു കൊച്ചി’യെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എംജി രാജമാണിക്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററില്‍ ‘അന്‍പൊടു കൊച്ചി’ എന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ നടത്തുന്നത്. ക്യാമ്പിലേക്ക് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി സഹായങ്ങളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍, ഈ വസ്തുവകകള്‍ ഒന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാതെ കളക്ഷന്‍…
Read MoreTag: mg rajamanickam
കെഎസ്ആര്‍ടിസി കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുമോ? 48 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടാന്‍ പറ്റുന്നിടത്ത് 80 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നത് പാതകള്‍ ചോരക്കളമാക്കുമെന്ന് വിമര്‍ശനം; പുതിയ മിന്നല്‍ സര്‍വീസ് കോടതി കയറാന്‍ സാധ്യത തെളിയുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന വാഹനം കെഎസ്ആര്‍ടിസിയാണ്. വെറുതെ പറയുന്നതല്ല ഇത് ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തലാണിത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ബാധ്യതയാണ് ആനവണ്ടി. നഷ്ടത്തിലോടുന്ന ഈ വണ്ടിയെ എങ്ങനേയും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് രാജമാണിക്യത്തിന്റെ ചുമലില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. തന്നാലാവുന്നത് പലതും അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും ചിലര്‍ അദ്ദേഹത്തിന് തെറ്റായ ഉപദേശങ്ങളും നല്‍കുന്നുണ്ട്. വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി അടുത്തിടെ ആരംഭിച്ച മിന്നല്‍ സര്‍വീസ് അത്തരത്തിലൊന്നാണ്. കാരണം ഈ സര്‍വീസ് നിയമത്തിന്റെ പച്ചയായ ലംഘനമാണെന്നതു തന്നെ കാരണം. കാര്യമൊക്കെ ശരിതന്നെ മറ്റു സര്‍വീസുകളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നുള്ളത് ധാരാളം യാത്രക്കാര്‍ക്ക് ഗുണകരമാണ്. എന്നാല്‍ കേരളത്തില്‍ സൂപ്പര്‍ ഡീലക്‌സിന്റെ അംഗീകൃത പരമാവധി വേഗത 48 കിലോമീറ്റര്‍ മാത്രമാണെന്നതാണ് വസ്തുത. മിന്നല്‍ ഓടുന്നത് 80 കിലോമീറ്റര്‍ വേഗത്തിലും. ഈ കേസ് കോടതിയില്‍…
Read More