വിവാഹം നടക്കുമ്പോള്‍ ഞാന്‍ ഒമ്പതാംക്ലാസില്‍ പഠിക്കുകയാണ് ! ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് അദ്ദേഹം എന്നെ നോക്കിയിരുന്നത്; നടന്‍ സോമന്റെ ഓര്‍മകളുമായി ഭാര്യ സുജാത…

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നും എം ജി സോമന്‍. മോഹന്‍ലാല്‍-മമ്മൂട്ടി കാലഘട്ടത്തിനു മുമ്പ് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായിരുന്നു സോമനും സുകുമാരനും. ഗായത്രി എന്ന ചിത്രത്തിലൂടെ 1973ലാണ് സോമന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സോമന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ വെറും 56 വയസുള്ളപ്പോള്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുകയായിരുന്നു. സോമനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകര്‍ക്ക് സുപരിചിതമല്ല. ഇപ്പോഴിത നടന്‍ സോമന്റെ കുടുംബം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ഒരു യുട്യൂബ് ചാനലിലൂടെയാണ് നടന്‍ സോമന്റെ കുടുംബം പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. സുജാതയാണ് എംജി സോമന്റെ ഭാര്യ. 15ാം വയസ്സിലായിരുന്നു സുജാത നടന്റെ ജീവിത സഖിയാകുന്നത്. വളരെ സ്നേഹനിധിയായിട്ടുള്ള…

Read More