നാലര വര്‍ഷം മുമ്പ് 227 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42 കാരനായ മല്‍സ്യത്തൊഴിലാളി റുസ്‌ലി ഖുസ്മിന്‍ പറഞ്ഞു. എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു. താനും തന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടുവെന്നും തങ്ങള്‍ അത് ജിപിഎസില്‍ രേഖപ്പെടുത്തിയെന്നും റുസ് ലി പറഞ്ഞു. വിമാനം തകര്‍ന്നു വീണ് നാലരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. റുസ് ലി പറയുന്നതനുസരിച്ച് വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370…
Read MoreTag: MH 370
മലേഷ്യന്‍ വിമാനം തേടി അന്ന് സെന്റിനല്‍ ദ്വീപിലും പോയിരുന്നു ! ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ ഒറ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നതിനു കാരണം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിട്ട ദുരനുഭവം…
ലോകത്തിലെ ഏറ്റവും ദുരൂഹമായ ജനസമൂഹം എന്ന വിശേഷണമാണ് ലോകം ആന്റമാനിലെ വടക്കന്‍ സെന്റിനല്‍ ദ്വീപ് നിവാസികള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് പുറം ലോകത്തു നിന്നും ആരുമെത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടേക്ക് മറ്റുള്ളവര്‍ പോകുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. ഇതു ലംഘിച്ചെത്തിയ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതോടെ സെന്റിനല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. പതിറ്റാണ്ടുകള്‍ക്കിടയില്‍ സെന്റിനല്‍ ദ്വീപ് സന്ദര്‍ശിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരമൊരാളാണു മലയാളിയായ ഡോ.എം.ശശികുമാര്‍. ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍. 2014 ഏപ്രിലില്‍ ആയിരുന്നു ശശികുമാറിന്റെ ആദ്യ സെന്റിനല്‍ യാത്ര. ദ്വീപില്‍ പുകയുയരുന്നു എന്ന നാസയുടെ റിപ്പോര്‍ട്ട് ആയിടയ്ക്കു പുറത്തുവന്നിരുന്നു. എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ദ്വീപില്‍ തകര്‍ന്നു വീണു എന്ന അഭ്യൂഹവും അന്ന് പ്രചരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ദ്വീപിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാന്‍ കാരണമായി. എഎസ്ഐയിലെ…
Read Moreനാലുവര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എവിടെ ! പൈലറ്റ് ബോധപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയതോ ? അന്വേഷണങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ആ 239 പേര്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം ബാക്കിയാവുന്നു…
ക്വാലാലംപുര്‍: 239 യാത്രക്കാരുമായി നാലു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും പൂര്‍ണമായി അവസാനിപ്പിക്കുന്നു.2014 മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് 239 യാത്രക്കാരുമായി ബോയിങ് 777 വിമാനം അപ്രത്യക്ഷമാകുന്നത്. വിമാനത്തിന്റെ പൈലറ്റായ സഹാറി അമദ് ഷാ മനഃപൂര്‍വം ചെയ്ത കുറ്റകൃത്യമായാണ് ഇപ്പോള്‍ അപകടത്തെ ലോകപ്രശസ്ത ഏവിയേഷന്‍ വിദഗ്ധര്‍ കാണുന്നത്. ഞായറാഴ്ച രാത്രി പ്രക്ഷേപണം ചെയ്ത 60 മിനിറ്റ് വരുന്ന ടിവി പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഏവിയേഷന്‍ വിദഗ്ധര്‍ തങ്ങളുടെ പുതിയ അനുമാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. എംഎച്ച് 370 പറന്നുയര്‍ന്ന ഉടന്‍ റഡാറിനെ വെട്ടിച്ച് രഹസ്യമായി നീങ്ങിയത് പൈലറ്റ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇത് പൈലറ്റ് ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത അപകടമായിരുന്നുവെന്നും മനഃപൂര്‍വം ചെയ്ത പ്രവൃത്തിയായിരുന്നുവെന്നുമാണ്…
Read More