238 യാത്രക്കാരുമായി ആ വിമാനം പോയതെവിടേക്ക് ! 40000 അടി ഉയരത്തില്‍ വിമാനം പറത്തി ആളുകളെ കൊന്ന ശേഷം സമുദ്രത്തില്‍ കൂപ്പുകുത്തിച്ചത് പൈലറ്റ് ? അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ചുരുളഴിയാത്ത രഹസ്യമായി മലേഷ്യന്‍ വിമാനം…

ക്വലാലംപൂര്‍:238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം ഇനി എന്നെന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കും. ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം 238 യാത്രക്കാരുമായി അപ്രത്യക്ഷമാകുന്നത്. 2014 മാര്‍ച്ച് എട്ടിനായിരുന്നു സംഭവം നടന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇനി വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവസാനിക്കുകയാണ്. പൈലറ്റ് 40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിന്‍ പ്രഷര്‍ വര്‍ധിപ്പിച്ച് എല്ലാവരെയും കൊല്ലുകയും തുടര്‍ന്ന് കടലിന്റെ നടുവിലേക്ക് വീഴ്ത്തി അവശേഷിപ്പുകള്‍ പോലും ഇല്ലാതാക്കുകയുമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു ബോയിങ് 777 വിമാനത്തിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്നത് സഹാരി അഹമ്മദ് ഷായായിരുന്നു. തന്റെ വിവാഹ ജീവിതം പ്രശ്‌നത്തിലകപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നും അക്കാരണത്താലാണ് അദ്ദേഹം ഈ വിധത്തിലുള്ള ക്രൂരകൃത്യം നിര്‍വഹിച്ചതെന്നും സൂചനയുണ്ട്. ഈ വിമാനം ഇത്തരത്തില്‍ യാത്രക്കിടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്…

Read More

ആ ദുരന്തത്തിനു മുമ്പില്‍ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോറ്റു ! മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം; കഥകള്‍ക്കു മാത്രം പഞ്ഞമില്ല…

അഞ്ചു വര്‍ഷം മുമ്പ് ഇതുപോലെയൊരു വനിതാദിനത്തിലാണ് 238 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം അപ്രത്യക്ഷമാകുന്നത്. ലോകത്ത് ഇന്നേവരെ ലഭ്യമായിട്ടുള്ള എല്ലാ സാങ്കേതികവിദ്യയുമുപയോഗിച്ച് പരിശോധിച്ചിട്ടും വിമാനം കണ്ടെത്താനാവാതെ വരുമ്പോള്‍ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോല്‍ക്കുകയാണ്. ഇന്നും ഈ വിമാനത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഔദ്യോഗിക തിരച്ചിലുകള്‍ അവസാനിപ്പിച്ചെങ്കിലും വിദഗ്ധരുടെയും മറ്റുള്ളവരുടെയും അന്വേഷണം തുടരുകയാണ്. എംഎച്ച് 370 നെ കുറിച്ച് വാര്‍ത്തകളില്ലാത്ത ദിവസങ്ങളില്ല.വിമാന ദുരന്തത്തില്‍ കാണാതായ യാത്രക്കാരുടെ ബന്ധുക്കള്‍ മെഴുകുതിരി കത്തിച്ച് ഇപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. അവര്‍ക്ക് ഇന്നും പറയാനുള്ള ഇതു മാത്രം ‘ മനുഷ്യന്‍ തോറ്റിരിക്കുന്നു, ഇനി എല്ലാം ദൈവത്തിനു വിടുകയാണ്’. ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും വെല്ലുളിവിക്കുന്ന സംഭവമായി പോയി മലേഷ്യന്‍ വിമാനത്തിന്റെ കാണാതാകല്‍. നിലവിലെ തിരച്ചിലില്‍ ഇതുവരെ കാര്യമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന ശ്രമമെന്ന നിലയില്‍ നടത്തുന്ന ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന യുഎസ് കമ്പനിയുടെ തിരച്ചിലിലും…

Read More