താന്‍ അമ്മയായ വിവരം കഴിഞ്ഞ ജൂലൈയിലാണ് നടി മിയ ജോര്‍ജ് ആരാധകരുമായി പങ്കുവെച്ചത്. ലൂക്ക എന്നാണ് മിയയുടെ മകന്റെ പേര്. തന്റെ ഗര്‍ഭകാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിയ എന്തുകൊണ്ട് പരസ്യമാക്കിയില്ലെന്നു തുറന്നു പറയുകയാണ് താരത്തിന്റെ സഹോദരി ജിനി ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജിനി പ്രതികരിച്ചത്. ഗര്‍ഭകാലത്ത് മിയക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ജിനി പറയുന്നത്. പ്രസവ തിയതിക്ക് രണ്ടു മാസം മുമ്പേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു. അതിനു ശേഷമാണ് കുഞ്ഞിനെ തങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും ജിനി പറഞ്ഞു. മിയയും കുഞ്ഞും ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. ലോക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ…
Read MoreTag: mia george
വിവാഹത്തോടെ അഭിനയത്തോടു വിടപറയുമോ ? വിവാഹം കഴിഞ്ഞയുടന്‍ തന്റെ നേരെയുയര്‍ന്ന ചോദ്യത്തിന് മിയ നല്‍കിയത് ചുട്ട മറുപടി…
വിവാഹശേഷം അഭിനയജീവിതത്തോടു വിടപറഞ്ഞ നിരവധി നടിമാര്‍ മലയാള സിനിമയില്‍ ഉണ്ട്. ശനിയാഴ്ചയായിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് നടന്ന വിവാഹത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിരുന്നു ചടങ്ങുകള്‍. പള്ളിയില്‍ നിന്നും അശ്വിന്റെ കൈപിടിച്ച് ഇറങ്ങിയ മിയയെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്”വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ?” എന്ന ക്ലീഷെ ചോദ്യമായിരുന്നു. എന്നാല്‍ ഇനിയും അഭിനയിക്കും എന്നു തന്നെയായിരുന്നു മിയയുടെ മറുപടി. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ബിസിനസുകാരനായ അശ്വിന്‍. വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടര്‍ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതര്‍ക്ക്…
Read Moreവനിതാകൂട്ടായ്മയുടെ പണി തുടക്കത്തിലേ പാളുമോ ? സിനിമയിലെ വനിതാ സംഘടനയെ തള്ളി ആശാ ശരത്തിനു പിന്നാലെ മിയാ ജോര്‍ജും; വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മിയ
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കുന്ന വനിതാ കൂട്ടായ്മയ്ക്ക് തുടക്കത്തിലേ കല്ലുകടി. മലയാള സിനിമയില്‍ നടിമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കറിയില്ലെന്ന് നടി മിയ ജോര്‍ജ്. ഇങ്ങനെ ഒരു സംഘടന തുടങ്ങിയെന്ന് വാര്‍ത്തകളില്‍ കണ്ടുവെങ്കിലും തനിക്കോ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കോ ഇത് ഏതാണെന്നും എന്താണെന്നും ഒന്നും അറിയില്ലയെന്നും മിയ പറയുന്നു. പുതിയ സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് കഴിഞ്ഞ ദിവസം നടി ആശ ശരത്തും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് മിയയും സംഘടനയെ തള്ളിപ്പറയുന്നത്. ‘ഞാന്‍ ജീവിക്കുന്നത് കേരളത്തിന് പുറത്താണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് കേരളത്തില്‍ വരുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഞാന്‍ പിന്തുണയ്ക്കുന്നത് അമ്മ എന്ന താരസംഘടനയെ മാത്രമായിരിക്കും. കാരണം എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നത് അമ്മ…
Read More