മാതൃകോശങ്ങളുടെ സഹായമില്ലാതെ ഏതെങ്കിലും ജീവി ജനിക്കുക ഏറെക്കുറെ അസാധ്യമായാണ് ഇതുവരെ കരുതിപ്പോന്നിരുന്നത്. എന്നാല്‍ ആ ധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഇവരുടെ പരീക്ഷണഫലമായി പിറന്ന എലിയ്ക്ക് അമ്മയില്ല. പകരം ഉള്ളതാവട്ടെ രണ്ട് അച്ഛന്മാരാണ്. ആണെലികളുടെ ത്വക്കിലെ കോശങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇതു നേട്ടമാക്കിയത്. ആണെലിയില്‍ നിന്നുള്ള വിത്തുകോശമെടുത്ത് അതിന്റെ ജനിതകഘടനയില്‍ പരിഷ്കാരം വരുത്തി അണ്ഡങ്ങളുണ്ടാക്കിയാണ് പരീക്ഷണം നടന്നത്. തുടര്‍ന്ന് ഇത് മറ്റൊരു ആണെലിയുടെ ബീജം ഉപയോഗിച്ച് സങ്കലനം നടത്തി. ഇത്തരത്തില്‍ 600 ഭ്രൂണങ്ങളെ സറഗേറ്റ് എലികളിലേക്ക് മാറ്റി. ഇവയില്‍ നിന്ന്ഏഴ് കുഞ്ഞെലികള് പരീക്ഷണത്തില്‍ പിറന്നെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ കുഞ്ഞെലികള് ആരോഗ്യമുള്ള ജീവികളായി വളരുകയും പിന്നീട് ഇവ സ്വാഭാവിക പ്രക്രിയകളില്‍ കുട്ടികളെയുണ്ടാക്കിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെയും ക്യുഷു സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണു ഗവേഷണത്തിനു പിന്നില്‍. പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ കാറ്റ്സുഹിക്കോ ഹയാഷിയാണു…
Read MoreTag: mice
ഓസ്‌ട്രേലിയയെ വിറപ്പിച്ച് മൂഷികര്‍ ! വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം നിറഞ്ഞ് ലക്ഷക്കണക്കിന് എലികള്‍; ഹാമെലിനിലെ കുഴലൂത്തുകാരനെ പ്രതീക്ഷിച്ച് ജനങ്ങള്‍…
ഹാമെലിനിലെ കുഴലൂത്തുകാരന്റെ കഥ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഹാമെലിന്‍ നഗരത്തിലെമ്പാടും എലികള്‍ പെരുകിയപ്പോള്‍ മാന്ത്രിക ബ്യൂഗിളുമായി വന്ന് എലികളെ കടലിലേക്ക് ആകര്‍ഷിച്ച ആ കുഴലൂത്തുകാരനെ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രലിയന്‍ ഗ്രാമങ്ങള്‍. അത്രമാത്രമാണ് ന്യു സൗത്ത് വെയില്‍സിലേയും ക്യുന്‍സ്ലാന്‍ഡിലേയുമൊക്കെ ഗ്രാമങ്ങളും ഉള്‍നാടന്‍ പട്ടണങ്ങളും എലികളെ കൊണ്ട് കഷ്ടപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയെ അവഗണിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൊയ്ത്ത്കാലം കഴിഞ്ഞയുടനെയാണ് എലികള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസം ആസ്‌ട്രേലിയയില്‍ ദൃശ്യമായിരിക്കുന്നത്. വീടുകളിലും, കടകളിലും, പാടങ്ങളിലും, ധാന്യ സംഭരണശാലകളിലും മാത്രമല്ല, നാടിന്റെ സകല മുക്കും മൂലയും എലികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി ഇല്ലാതിരുന്ന വേനല്‍ മഴ ഇത്തവണ ധാരാളമായി ലഭിച്ചതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മൂന്ന് ആശുപത്രികളില്‍ രോഗികളെ എലി കടിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ ഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. ടോട്ടെന്‍ഹാം, വാല്‍ഗെറ്റ്, ഗുലാര്‍ഗംബോണ്‍…
Read Moreഎച്ച്‌ഐവി ബാധിതരായ എലികളെ രോഗത്തില്‍ നിന്നും പൂര്‍ണവിമുക്തരാക്കിയെന്ന് ഗവേഷകര്‍ ! മനുഷ്യരില്‍ നിന്നും എച്ച്‌ഐവി എന്നന്നേക്കുമായി ഒഴിഞ്ഞുപോകുന്നുവോ ?
എലികളുടെ ഡിഎന്‍എയില്‍ നിന്ന് എച്ച്‌ഐവി പൂര്‍ണമായും നീക്കം ചെയ്‌തെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍.എലികളിലെ ഡിഎന്‍എയില്‍ നിന്നും എച്ച്‌ഐവി പൂര്‍ണമായും നീക്കം ചെയ്തതായി ഗവേഷകരുടെ അവകാശവാദം. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്.ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് വഴിത്തിരിവായ കണ്ടെത്തല്‍. 23 എലികളില്‍ 9 എലികളുടെ എച്ച്‌ഐവി പൂര്‍ണമായും മാറ്റി. ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്.ഐ.വിക്കെതിരെ പ്രധാനമായും ഉപയോഗിക്കുന്നത്. നിരന്തരമായ പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ. അതുവഴി വര്‍ഷങ്ങള്‍ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമാണെന്നതാണ് ന്യൂനത. ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതില്‍ 22 ദശലക്ഷം പേര്‍ക്ക് മാത്രമാണ്…
Read More