എലികള്‍ ഒരു രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയാല്‍ എന്താവും അവസ്ഥ. കഥകളില്‍ മാത്രം കേട്ടു പരിചയിച്ച കാര്യങ്ങളാണ് കുറേ നാളായി ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. കൂട്ടംകൂട്ടമായെത്തുന്ന ആയിരക്കണക്കിന് എലികളുടെ വിളയാട്ടമാണ് ഓസ്‌ട്രേലിയയുടെ പലഭാഗത്തും. ഇവയുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായുള്ള വരള്‍ച്ചയ്ക്ക് ശേഷം നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് എലികള്‍ മൂലം ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഓസ്ട്രേലിയയില്‍ എലിപ്രളയം. ക്വീന്‍സ്‌ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളിലാണ് ശല്യം രൂക്ഷം. വീട്ടില്‍ അലമാര തുറക്കുമ്പോള്‍ എലികള്‍ ചാടി വരുന്നതും മെത്തയ്ക്കുള്ളിലും തലയിണയിലും എലികളെ കണ്ടെത്തുന്നതും തുടങ്ങി ഒട്ടേറെ വീഡിയോകളാണ് പ്രശ്നത്തിന്റെ രൂക്ഷത വെളിവാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലാണ് എലികളുടെ വാസസ്ഥലം.വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിലും വലിയ ഒരു പദ്ധതിയും…
Read More