ക്രൂരനായ ആ മനുഷ്യന്‍ മരിച്ചതില്‍ ഒരിറ്റ് കണ്ണീര് പോലും ഞാന്‍ പൊഴിക്കില്ല; മൈക്കിള്‍ ജാക്‌സണെ അച്ഛന്‍ വന്ധ്യം കരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവാദ ഡോക്ടര്‍…

വാഷിംഗ്ടണ്‍: അന്തരിച്ച ലോകപ്രശസ്ത സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്‌സണെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവാദ ഡോക്ടര്‍ കോണ്‍റാഡ് മുറെ. മൈക്കിള്‍ ജാക്‌സണെ പിതാവിന്റെ ആവശ്യപ്രകാരം രാസപദാര്‍ഥ സഹായത്തോടെ താന്‍ വന്ധ്യം കരിച്ചിരുന്നതായാണ് മുറെ വെളിപ്പെടുത്തയിരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന മുറെ 2009ല്‍ ജാക്‌സന്റെ മരണത്തിന് പിന്നാലെ 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ദ ബ്ലാസ്റ്റ് പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ പിതാവായിരുന്ന ജോ ജാക്‌സണ്‍ കഴിഞ്ഞ മാസമാണ് മരിച്ചത്.ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛന്‍ എന്നാണ് ജോയെ കുറിച്ച് മുറെ പറഞ്ഞത്. പിതാവിന്റെ കൈകളില്‍ ബന്ധിതനായ മൈക്കിള്‍ ജാക്‌സന്‍ ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്നും മുറെ പറഞ്ഞു. അദ്ദേഹം ചെയ്ത പാപങ്ങളൊക്കെ നരകത്തില്‍ വെച്ച് പൊറുക്കപ്പെടട്ടേയെന്നും മുറെ വ്യക്തമാക്കി. മൈക്കിള്‍ ജാക്‌സന്റെ സ്വതസിദ്ധമായ ശബ്ദം നഷ്ടമാവാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ക്രൂരനായ ആ മനുഷ്യന്‍ മരിച്ചതില്‍…

Read More