അന്ന് ബഹിരാകാശത്തു നിന്നും കൃഷിയിടത്തിലേക്ക് വീണ ആ വസ്തുവിന്റെ വിലയറിയാതെ ഉടമ സ്ഥലമുള്‍പ്പെടെ വിറ്റു ; സ്ഥലം വാങ്ങിയ ആള്‍ക്ക് അടിച്ചത് വമ്പന്‍ ലോട്ടറി; സംഭവം ഇങ്ങനെ…

കഥ തുടങ്ങുന്നത് 1930കളിലാണ്. യുഎസിലെ എഡ്‌മോറിലുള്ള ഒരു കൃഷിയിടം. കൃഷിപ്പണികള്‍ക്കിടെയാണ് അവിടത്തെ ജോലിക്കാര്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ആകാശത്തുനിന്നു വയലിലേക്ക് ഒരു തീഗോളം പതിക്കുന്നു. ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. ആ സ്ഥലം പരിശോധിക്കാനെത്തിയപ്പോള്‍ കര്‍ഷകരെ കാത്തിരുന്നത് ഒരു നീളന്‍ വിള്ളലായിരുന്നു. അതിനു സമീപത്തു നടത്തിയ പരിശോധനയില്‍ ലഭിച്ചതാകട്ടെ ഏകദേശം പത്തു കിലോഗ്രാം ഭാരം വരുന്ന ഒരു അസാധാരണ പാറക്കഷ്ണവും. കൃഷിയിടത്തിന്റെ ഉടമയായ കര്‍ഷകന്‍ അതെടുത്ത് തന്റെ ധാന്യപ്പുരയുടെ വാതില്‍ അടഞ്ഞു പോകാതിരിക്കാനുള്ള ‘ഡോര്‍‌സ്റ്റോപ്പാക്കി’ മാറ്റി. ഏകദേശം 50 വര്‍ഷത്തോളം ഒരു പോറലു പോലും പറ്റാതെ ആ ഡോര്‍ സ്റ്റോപ്പ് ധാന്യപ്പുരയുടെ വാതിലിനിടയില്‍ കിടന്നു. 1988ല്‍ ആ കൃഷിയിടം മിഷിഗണിലെ ഡേവിഡ് മസൂറെക്ക് എന്ന വ്യക്തിക്കു വിറ്റു. ഒപ്പം ആ ഡോര്‍‌സ്റ്റോപ്പും കൊടുത്തു. തന്റെ ധാന്യപ്പുരയിലെ ആ അസാധാരണ പാറക്കഷ്ണം അടുത്തിടെയാണു ഡേവിഡ് ശ്രദ്ധിച്ചത്. മിഷിഗണില്‍ പലയിടത്തും…

Read More