സ്ത്രീകളെ വില്‍ക്കുന്ന മാര്‍ക്കറ്റ് സ്‌കോഡ്‌ലന്‍ഡില്‍ സജീവമാകുന്നെന്ന് റിപ്പോര്‍ട്ട്. മികച്ച ശമ്പളവും ജോലിയും താമസവും വാഗ്ദാനവും ചെയ്ത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന യുവതികളെയാണ് മാര്‍ക്കറ്റില്‍ വില്‍പ്പനച്ചരക്കാക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരാണ് യുവതികളെ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. യുവതികളെ തേടിയെത്തുന്ന ഇന്ത്യക്കാരില്‍ ഏറിയ പങ്കും വൃദ്ധന്മാരാണെന്നതാണ് കൗതുകം. യൂറോപ്പിലെ സമ്പന്നരാജ്യങ്ങളില്‍ ജീവിക്കാന്‍ കൊതിക്കുന്ന ഇന്ത്യക്കാരും പാകിസ്ഥാനികളും ഇത്തരം മാര്‍ക്കറ്റിലെത്തി യുവതികളെ താത്കാലിക വിവാഹം ചെയ്തു കൊണ്ടു പോകുന്നതു പതിവാണ്. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിക്കവാറും മദ്ധ്യവയസ്ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ മനുഷ്യക്കടത്തു സംഘങ്ങള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്‍ഡിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും…
Read More