ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽവേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്…
Read MoreTag: migraine
മൈഗ്രേൻ (2) അമിതജോലിഭാരത്തിനു ശേഷം മൈഗ്രേൻ തലവേദന!
വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുക്കുകയാണെങ്കിൽ വളരെ നോർമൽ സ്റ്റേജിലേക്ക് രോഗിയെ രക്ഷിച്ചെടുക്കാൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിനു കഴിയും. മൈഗ്രേൻ തലവേദന – കാരണങ്ങൾ1. കഠിനാധ്വാനം, ക്ഷീണം, പോഷകാഹാരം കുറവുള്ള ഭക്ഷണം.2. കംപ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ഇരിക്കുന്പോൾ3. ഉറക്കം നിൽക്കുക.4. സ്ത്രീകൾക്ക് ആർത്തവകാലത്ത്ഉണ്ടാകുന്ന ഹോർമോണ് വ്യതിയാനങ്ങൾ.5. കാലാവസ്ഥാ വ്യതിയാനങ്ങൾ,സൂര്യപ്രകാശം ഏൽക്കുന്പോൾ.6. പുകവലിയുടെയും മദ്യത്തിന്റെയുംഅമിതമായ ഉപയോഗം.7. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിതമായ ഉപയോഗം8. ഗർഭധാരണം തടയുന്ന ഗുളികകളുടെഅമിതമായ ഉപയോഗം.9. ദീർഘസമയം ടിവി കാണുന്നത് 10. കുട്ടികൾ ദീർഘസമയം കംപ്യൂട്ടറിൽ കളിക്കുന്നത്. ഇടവിട്ട് കടുത്ത തലവേദനഇടവിട്ട് അനുഭവപ്പെടുന്ന കഠിന തലവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വളരെ കൂടുതലാണ്. തുടർച്ചയായി വരുന്ന ഈ തലവേദന മൈഗ്രേന്റെ ലക്ഷണമാണ്. കഠിന തലവേദന, മനംപുരട്ടൽ, ഛർദി, ഞരന്പുസംബന്ധമായ ചില വ്യതിയാനങ്ങൾ. സ്ത്രീകളിൽ ആർത്തവകാലത്ത് കുടുതലായി മൈഗ്രേൻ…
Read More