ആലപ്പുഴ വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ബിഹാറിലെ കോങ്വാഹ് സ്വദേശി കുന്തന്‍കുമാര്‍ (27) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Read MoreTag: migrant worker
മകളെ കൊന്ന പ്രതിയ്ക്ക് വധശിക്ഷ നല്‍കണം ! പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് പിതാവ്
ആലുവയില്‍ അന്യസംസ്ഥാത്തൊഴിലാളികളുടെ മകളായ അഞ്ചു വയസ്സുകാരി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണം. കുഞ്ഞ് ഇപ്പോള്‍ തന്റേത് മാത്രമല്ല, കേരളത്തിന്റേത് കൂടിയാണെന്നും പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും പിതാവ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ ഒരു പരാതിയുമില്ലെന്നും പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ കേസിലെ…
Read More‘സര്, മുജേ ബചാവോ’ ! ലോട്ടറിയടിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഓടിക്കയറി അതിഥിത്തൊഴിലാളി പറഞ്ഞതിങ്ങനെ…
കേരളത്തില്‍ ലോട്ടറിയടിച്ച അതിഥിത്തൊഴിലാളികള്‍ പലപ്പോഴും ലോട്ടറിയുമായി എത്തുന്നത് പോലീസ് സ്റ്റേഷനിലാവും. അത്തരത്തില്‍ ഇപ്പോള്‍ ഒരു കോടി രൂപ ലോട്ടറി അടിച്ച ബംഗാള്‍ സ്വദേശി ബിര്‍ഷു റാബയ്ക്ക് സുരക്ഷയൊരുക്കിയിരിക്കുകയാണ് കേരള പോലീസ്. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു തിങ്കളാഴ്ച എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനമടിച്ചത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിര്‍ഷു പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയത്. ബിര്‍ഷുവിന് വേണ്ട സുരക്ഷയും ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിച്ചതായും പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതല്‍.. ”സര്, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പോലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍…
Read Moreവീട്ടുമുറ്റത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ അതിഥി തൊഴിലാളിയുടെ ശ്രമം ! യുവാവ് പിടിയില്‍…
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ കുളത്തൂപ്പുഴ ചോഴിയക്കോട് മൂന്നുമുക്കിന് സമീപത്തായിരുന്നു സംഭവം. മൂന്നുമുക്ക് സ്വദേശി രതീഷിന്റെ മകന് വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന രതീഷ് ബഹളം വെച്ചതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാര്‍ പിന്തുടര്ന്ന് തടഞ്ഞുവെച്ച് കുളത്തൂപ്പുഴ പോലീസിന് കൈമാറുകയായിരുന്നു. 30 വയസ് തോന്നുന്ന തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. ഇയാള്‍ രാവിലെ മുതല്‍ പ്രദേശത്ത് കറങ്ങിനടക്കുന്നത് കണ്ടിരുന്നതായും വനത്തിന് സമീപത്തെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Read Moreവെള്ളം ചോദിച്ചെത്തി വീട്ടിനുള്ളില്‍ കടന്ന് അന്യസംസ്ഥാനത്തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ! യുവാവ് അറസ്റ്റില്‍…
ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…
Read Moreദീപാവലിയ്ക്ക് നാട്ടില്‍ പോകാന്‍ അവധി ചോദിച്ചപ്പോള്‍ മുതലാളി കൊടുത്തില്ല ! മില്ലിന് തീയിട്ട് അതിഥിത്തൊഴിലാളി; 10 ലക്ഷത്തിന്റെ നഷ്ടം…
ദീപാവലിക്ക് നാട്ടില്പ്പോകുന്നതിന് അവധി ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്ന മുതലാളിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് അന്യസംസ്ഥാന തൊഴിലാളി. അവധി കിട്ടാനായി ജോലി ചെയ്തിരുന്ന മില്ലിന് തീയിടുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ തൊഴിലാളി ചെയ്തത്. മില്ലിന് 10 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി. ഉദുമല്‍പേട്ടിനടുത്ത് അന്തിയൂരിലുള്ള മില്ലിലെ പഞ്ഞിക്കും യന്ത്രങ്ങള്‍ക്കും തീയിട്ടാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആര് അജയ് (24) അവധിയ്ക്കുള്ള വഴി തേടിയത്. അജയിനെ പൊലീസ് അറസ്റ്റുചെയ്തു. മൂന്നാഴ്ച മുന്‍പാണ് അന്തിയൂരിലുള്ള സ്വകാര്യമില്ലില്‍ അജയ് ജോലിക്കുചേര്‍ന്നത്. ദീപാവലിക്ക് നാട്ടിലേക്കുപോകാന്‍ അവധി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. ഇതോടെ മില്വളപ്പില് അടുക്കിവെച്ചിരുന്ന പരുത്തിക്ക് അജയ് തീയിടുകയായിരുന്നു. തീ പടര്‍ന്ന് യന്ത്രങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അജയ് ആണ് തീവെച്ചതെന്ന് കണ്ടെത്തിയത്. അപകടത്തെത്തുടര്‍ന്ന് കമ്പനി കുറച്ചുനാളത്തേക്ക് അടച്ചാല്‍ നാട്ടിലേക്ക് പോകാനാവുമെന്ന് കരുതിയാണ് തീവെച്ചതെന്ന് ചോദ്യംചെയ്യലില്‍ അജയ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. മില്ലിലെ…
Read Moreപൊറോട്ട ഭായി ആള് പുലിയാ ! കോട്ടയത്ത് നിന്നും വിമാനത്തിൽ ആസാമിലേക്ക്; തിരികെ കഞ്ചാവുമായി ട്രെയിനിൽ കോട്ടയത്തേക്ക്; ‘സർക്കാരി’ന്റെ കഞ്ചാവ് കടത്ത് ഇങ്ങനെ…
കോട്ടയം: മൂന്നുകിലോഗ്രാം കഞ്ചാവുമായി കോട്ടയത്ത് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി അറിയപ്പെട്ടിരുന്നതു പൊറോട്ട ഭായി എന്ന പേരിൽ. അസം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരി (25) നെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്. കഞ്ചാവ് വേണ്ട ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പൊറോട്ട ഭായിയെ മൊബൈലിൽ വിളിച്ചാൽ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് കഞ്ചാവ് എത്തിക്കും. റെഡി ക്യാഷ് നല്‍കണമെന്നു മാത്രം. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി ഹോട്ടലുകളിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. ഇതോടെയാണ് ഇയാൾക്കു പൊറോട്ട ഭായി എന്ന പേര് വീണത്. അടുത്ത നാളിൽ പൊറോട്ട അടിക്കുന്ന ജോലിക്ക് ഇയാൾ പോകാറില്ലായിരുന്നു. വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപ്പനയായിരുന്നു നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. മാസത്തിൽ ഒന്നും രണ്ടും തവണ ഇയാൾ ആസാമിൽ പോയി തിരികെ എത്തിയിരുന്നു. ആസാമിലേക്കു…
Read Moreഇനി തുമ്മല്‍ വരില്ല സേട്ടാ ! കോതമംഗലത്ത് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത് ‘അതിഥി തൊഴിലാളി’…
കോതമംഗലം വാരപ്പെട്ടി മൈലൂരില്‍ ഓട്ടോഡ്രൈവറുടെ മൂക്ക് ഇടിച്ചു തകര്‍ത്ത് അന്യസംസ്ഥാന തൊഴിലാളി. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദനമേറ്റത്. ഇടിയില്‍ മൂക്കിന്റെ പാലം തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അന്യസംസ്ഥാനത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ അന്യസംസ്ഥാനത്തൊഴിലാളി അലിയാരിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. രാത്രി വൈകിയിട്ടും ഇറക്കാനാവാതെ ആട് ഓട്ടോയില്‍ തന്നെയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഅതിഥി ദേവോ ഭവഃ ! കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘അതിഥികള്‍’ പ്രതികളായത് 3500ല്‍ അധികം ക്രിമിനല്‍ കേസുകളില്‍…
കിഴക്കമ്പലം വിഷയം സംസ്ഥാനത്തെ നടുക്കുന്നതിനിടയില്‍ പുറത്തു വരുന്ന ചില കണക്കുകള്‍ ഗൗരവതരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങള്‍ വരെ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും. ഇവരുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല എന്നതാണ് വാസ്തവം. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ്…
Read Moreഎജ്ജാതി മേക്കോവര്‍ വീഡിയോ ! അതിഥി തൊഴിലാളി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍ വീഡിയോ കാണാം…
സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്ഥത കൊണ്ടാണ്. സിനിമാറ്റോഗ്രാഫര്‍ മഹാദേവന് തമ്പിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എപ്പോഴെത്തെയും പോലെ ഇത്തവണയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വയറല്‍ ആയി മാറിയത്. കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന് തമ്പി പറയുന്നു. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്പ്മാന് പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ്ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ…
Read More