ആലുവ ചൊവ്വരയില്‍ അന്യസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബദറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഈ സമയം വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പോലീസ് സൂചിപ്പിച്ചു.
Read MoreTag: migrant workers
പെരുമ്പാവൂരില്‍ ‘അതിഥികളുടെ’ ക്യാമ്പുകളില്‍ എക്സൈസിന്റെ മിന്നല്‍ റെയ്ഡ് ! കൂട്ടം ചേരുന്നതില്‍ വിലക്ക്
അഞ്ചു വയസുകാരി പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പെരുമ്പാവൂരിലും ആലുവയിലുമായി മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂര് മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്സൈസിന്റെ റെയ്ഡ്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ്…
Read Moreപീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ചത് കുട്ടിയുടെ വസ്ത്രം ! ശരീരമാസകലം മുറിവുകള്‍
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി വിവരം. തട്ടിക്കൊണ്ടുപോയ കുട്ടിയെ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാക് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും. പ്രതിക്കെതിരേ പോക്സോ ചുമത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ഈ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ…
Read Moreതൃശൂരില്‍ ചങ്ങാതി പരീക്ഷയെഴുതിയത് 92 അതിഥി തൊഴിലാളികള്‍ ! പരീക്ഷയെഴുതിയവരില്‍ ഡിഗ്രിയുള്ളവരും…
തൃശൂര്‍: മലയാളം പരീക്ഷ നന്നായി എഴുതി വളരെ എളുപ്പം ആയിരുന്നു – പശ്ചിമബംഗാള്‍ സ്വദേശി സഫിക്കുള്‍ ഇസ്ലാം മണ്ഡല് നല്ല തെളിഞ്ഞ മലയാളത്തില്‍ പറഞ്ഞപ്പോള്‍ കൂടിനിന്നവര്‍ കൈയടിച്ച് അഭിനന്ദിച്ചു. പശ്ചിമബംഗാളില്‍ നിന്ന് എത്തി കേരളത്തില്‍ നിന്നും മലയാളം പഠിച്ച് 92 പേരാണ് ഇന്നലെ തൃശൂര്‍ കോലഴിയില്‍ സംസ്ഥാന സാക്ഷരത മിഷന്റെ ചങ്ങാതി പദ്ധതി സാക്ഷരത പരീക്ഷ എഴുതിയത്. സംസ്ഥാന സാക്ഷരതാ മിഷന് തയ്യാറാക്കിയ ഹമാരി മലയാളം എന്ന മലയാളം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. കോലഴിയിലും പരിസരത്തും വിവിധ ജോലികള്‍ ചെയ്യുന്ന 92 പശ്ചിമബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികളാണ് മലയാളത്തില്‍ തങ്ങളുടെ പാടവം തെളിയിച്ചത്. കൂട്ടത്തില്‍ 51 കാരനായ സഫിക്കുള്‍ ഇസ്ലാം മണ്ഡല് ആയിരുന്നു സീനിയര്‍.അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചതിന്റെ പരീക്ഷയായിരുന്നു സംസ്ഥാന സാക്ഷരതാ മിഷന് ഇന്നലെ നടത്തിയത്. ചങ്ങാതി എന്ന ഈ പദ്ധതിക്ക് വേണ്ടി…
Read Moreഅഞ്ച് ഗ്ലാസുകള്‍ ഇറക്കുന്നതിന് ചോദിച്ചത് 5000 രൂപ ! വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി…
ഇടുക്കി അടിമാലിയില്‍ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികള്‍. അമിത കൂലി നല്‍കാത്തതിനെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി. അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ…
Read Moreഎല്ലാം ശരിയാക്കിത്തരാം സേച്ചീ ! ഡ്രിപ് കൊടുത്തതോടെ യുവതിയുടെ ബോധം പോയി;വ്യാജ ഡോക്ടറായ അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍…
ഒടുവില്‍ അതും സംഭവിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പിടിയിലായി എന്ന വാര്‍ത്തയും എത്തിയിരിക്കുകയാണ്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് സ്റ്റെതസ്കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കു സമാനമായി മറ്റാരെങ്കിലും ഇത്തരത്തില്‍ ചികിത്സ…
Read Moreതോമസുകുട്ടി വിട്ടോടാ…കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് യാത്രികരുടെ കൂട്ടയോട്ടം; വീഡിയോ വൈറലാകുന്നു…
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ കോവിഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കൂട്ടയോട്ടം നടത്തുന്ന യാത്രികരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ ബുക്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വന്‍സജ്ജീകരണങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്. കോവിഡിന്റെ രണ്ടാം തരംഗം വന്‍പ്രതിസന്ധിയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരെയും പോലീസുകാരെയും നോക്കുകുത്തികളാക്കിയാണ് ജനക്കൂട്ടം പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നത്.
Read Moreരണ്ടാം ലോക്ഡൗണ്‍ വരുന്നു ? ലോക്ഡൗണ്‍ ആശങ്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ മുംബൈ വിടുന്നു…
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ രണ്ടാം ലോക്ഡൗണ്‍ ആശങ്കയുമുയരുകയാണ്. ലോക്ഡൗണ്‍ സാധ്യത മുമ്പില്‍ കണ്ട മുംബൈയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് വ്യാപകമായി സ്വദേശത്തേക്ക് മടങ്ങുകയാണ്. മുംബൈ നഗരത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ഡൗണ്‍ കൊണ്ടുവരുന്നതുമാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം 400 ശതമാനം കണ്ട് ഉയര്‍ന്നതോടെയാണ് ജനങ്ങളില്‍ രണ്ടാം ലോക്ഡൗണിനെ കുറിച്ച് ആശങ്ക ഉയര്‍ന്നത്. രാജ്യത്ത് പത്ത് കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദിവസക്കൂലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ. രോഗം മൂലം അവധിയെടുത്താല്‍ പ്രതിഫലവുമുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ കാലത്തും ഇതുതന്നെയാണ് ഇവരുടെ ജീവിതാവസ്ഥ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ ഒന്ന് വരെ നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ രാജ്യത്ത് 40…
Read Moreഇലനക്കിയുടെ ചിറിനക്കി ! ഭായിമാരെ കബളിപ്പിച്ച് മരത്തില്‍ കയറ്റിയ ശേഷം ഫോണും പണവും കൊണ്ട് യുവാവ് മുങ്ങി ! ചങ്ങരംകുളത്ത് നടന്ന സംഭവം മലയാളികള്‍ക്കാകെ അപമാനകരം…
ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിയ്ക്കെന്നു പറഞ്ഞ് വിളിച്ച് മരത്തില്‍ കയറ്റിയ ശേഷം അവരുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്ന് മലയാളി യുവാവ്. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചു. കോലിക്കരയില്‍ ഒരു പറമ്പില്‍ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. തൊഴിലാളികള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Read Moreകോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…
കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന…
Read More