ലോകത്തെ വിഴുങ്ങിയ കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന തരത്തിലുള്ള പ്രചരങ്ങള്‍ക്ക് ഇന്നും അവസാനമില്ല. ഈ അവസരത്തില്‍ ഒരു ചൈനീസ് നേതാവ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. നമ്മള് കരുതുന്നതുപോലെ 2019 ഡിസംബര്‍ അവസാനമല്ല കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നും അതിനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വുഹാനില്‍ വെച്ചു നടന്ന വേള്‍ഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചുവെന്നുമാണ് ഈ നേതാവ് വെളിപ്പെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത 9,000 സൈനിക കായികതാരങ്ങള്‍ക്ക് ദുരൂഹമായ ഒരു രോഗം പിടിപെട്ടത് കേവലം യാദൃശ്ചികതയല്ലെന്നും അദ്ദേഹം പറയുന്നു. ധാരാളം വിദേശികള്‍ എത്തുന്നതിനാല്‍ വൈറസിനെ വ്യാപിപ്പിക്കുവാനായി ഈ വേദി ചൈനീസ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതിനായി മുന്‍ കമ്മ്യുണിസ്റ്റ് നേതാവ് കൂടിയായ വീ ജിങ്ഷെംഗ് പറയുന്നു. സ്കൈ ന്യുസ് സംപ്രേഷണം ചെയ്ത ഒരു ഡോക്യൂമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മത്സരത്തിന്റെ സമയത്ത് ചൈനീസ്…
Read MoreTag: military
ഇമ്രാന് വെറും കളിപ്പാവ ! പാക്കിസ്ഥാനില്‍ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിലേക്ക് ! യുഎസ് ഗവേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…
പാക്കിസ്ഥാനില്‍ ഭരണം സൈന്യത്തിന്റെ കൈകളിലേക്കെന്ന് യുഎസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന്‍ പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തി. സൈന്യവും ജുഡീഷ്യറിയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം അവിശുദ്ധ സന്ധിയിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇരമാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നവ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇമ്രാന് രാജ്യം നേരിട്ട ഗുരുതര സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ഇതോടെ വിദേശ ധനസഹായം…
Read More