മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും മികച്ച അഭിനയം കൊണ്ട് ആളുകളെ ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ് താരം നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. കേരള സാരിയില്‍ അതി സുന്ദരിയായിട്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മകള്‍ ദയ സുജിത്തും വീഡിയോയില്‍ അതിസുന്ദരിയായാണ്…
Read MoreTag: milk
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും..! ഭക്ഷ്യസുരക്ഷാവകുപ്പ് അടിക്കുഴഞ്ഞെത്തിയപ്പോഴേക്കും ആര്യങ്കാവില്‍ പിടികൂടിയ പാലിലെ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി; ഭക്ഷ്യവകുപ്പിനെ കുത്തി ക്ഷീരവകുപ്പ്…
കൊല്ലം: ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ചൊവാഴ്ചയാണ് മായം കലര്‍ത്തിയ പാല് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്നതായി ക്ഷീരവികസന വകുപ്പിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നടപടിയെടുക്കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതില്‍ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ആര്യങ്കാവിലെത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ഇത് തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ വീണ്ടും വൈകി. ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി മാറുമെന്നാണ് വിവരം. പരിശോധന നടത്താന്‍ ഏറെ വൈകിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തിയതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മണിക്കൂറോളം വൈകി സാമ്പിളെടുത്തത് പരിശോധനാഫലത്തെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു.പാലിന് കൊഴുപ്പുകുറഞ്ഞു എന്ന് മാത്രമാണ് പരിശോധനയില്‍…
Read Moreപ്രസവത്തില്‍ കുഞ്ഞ് മരിച്ചു ! മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്കു നല്‍കി യുവതി; അഭിനന്ദിച്ച് ആളുകള്‍…
പ്രസവത്തോടെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് ഒരു പുതിയ മാതൃകയാകുകയാണ് സാറ ലാംപ്ലി എന്ന യുവതി. പ്രസവത്തില്‍ കുഞ്ഞ് മരിച്ചതോടെ മറ്റു കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ ദാനം ചെയ്താണ് ഈ 34കാരി ഏവര്‍ക്കും മാതൃകയായത്. ഗര്‍ഭത്തിന്റെ 38 -ാം ആഴ്ചയില്‍ അവള്‍ക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു. പ്ലാസന്റല്‍ അബ്രാപ്ഷന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവളുടെ നില ഗുരുതരമായി. പ്രസവത്തിന് മുന്‍പ് പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടു പോകുന്ന അവസ്ഥയാണ് ഇത്. ഇതോടെ അവള്‍ മരിച്ചു പോകുമെന്ന് വരെ ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. എന്നാല്‍, കുഞ്ഞിനെ അവള്‍ക്ക് നഷ്ടമായി. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് തടഞ്ഞു. ഇതുമൂലമാണ് സാറയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു. തന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ച ആ കുഞ്ഞിനെ…
Read Moreആനയുടെ പാല്‍ കുടിക്കാന്‍ ശ്രമിച്ച് മൂന്നു വയസുകാരി ! സഹകരണവുമായി പിടിയാനയും; വീഡിയോ തരംഗമാവുന്നു…
പിടിയാനയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഗുവാഹത്തിയില്‍ നിന്നുള്ളതാണ് കൗതുകം നിറയ്ക്കുന്ന ഈ ദൃശ്യങ്ങള്‍. ഹര്‍ഷിത എന്ന് പേരുള്ള കുറുമ്പി കുരുന്നാണ് ആനയുടെ പാല്‍ കുടിക്കാന്‍ ശ്രമം നടത്തുന്നത്. അതേസമയം, കുരുന്നിന്റെ ഇഷ്ടാനുസരണം ആനയും നിന്നു കൊടുക്കുന്നുണ്ട്. ഹര്‍ഷിത തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ 54 വയസ്സുള്ള പിടിയാനയില്‍ നിന്നാണ് പാല്‍ കുടിക്കുന്നത്. ഹര്‍ഷിതയുടെ മുത്തച്ഛന്‍ നാഗാലാന്‍ഡില്‍ നിന്ന് കൊണ്ടു വന്നതാണ് ബിനു എന്ന ആനയെ. ഹര്‍ഷിത കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബിനുവിനൊപ്പം തന്നെയാണ്. ബിനു ഹര്‍ഷിതയെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ ചുറ്റിക്കറങ്ങാറുമുണ്ട്. കുട്ടി പാല് കുടിക്കാനായി അകിട് പിടിക്കുമ്പോള്‍ അതിന് അനുവദിച്ച് കൊണ്ട് ആന പിന്നോട്ട് നീങ്ങുന്നതും വിഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇതുപോലൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് പലരും…
Read Moreവിശന്നപ്പോള്‍ ബാറില്‍ കയറി പാല്‍ ആവശ്യപ്പെട്ട് മൂന്നു വയസ്സുകാരി ! സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു…
കുട്ടികള്‍ക്ക് വിശന്നു കഴിഞ്ഞാല്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുന്നത് പതിവാണ്. അവരെ സമാധാനിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണുതാനും. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്‍ഡേഴ്‌സണ്‍ അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചെറു വിഡീയോയിലെ താരം മിലയാണ്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിലയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല്‍ എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ മിലക്ക് വിശന്നു. പാല്‍ ഇല്ലെന്ന് മനസ്സിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിനടുത്തുള്ള ബാറില്‍ കയറി, ഒരു കുപ്പിയില്‍ പാല്‍ വേണമെന്ന് പറഞ്ഞു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില. ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വിഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ബാഗില്‍ പാല്‍ ഇല്ലെന്ന് പറഞ്ഞതോടെ പാല്‍…
Read Moreപ്രളയത്തില്‍ ചത്തത് എണ്ണായിരത്തിലേറെ പശുക്കള്‍; വൈക്കോലിന്റെ വില ഉയര്‍ന്നതോടെ പലരും പശുക്കളെ കശാപ്പിനു വിറ്റു; സംസ്ഥാനത്ത് പാല്‍ക്ഷാമം കനത്തതോടെ വിഷപ്പാല്‍ വിപണി കൈയ്യടക്കുന്നു…
തിരുവനന്തപുരം: പ്രളയത്തില്‍ ആയിരക്കണക്കിന് പശുക്കള്‍ ചത്തതോടെ സംസ്ഥാനത്ത് പാല്‍ക്ഷാമം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഏകദേശം 8000 പശുക്കളാണ് പ്രളയത്തില്‍ ചത്തൊടുങ്ങിയത്. മില്‍മ പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവു വന്നതോടെ സംസ്ഥാനത്തേക്ക് നിലവാരമില്ലാത്ത പാലിന്റെ കുത്തൊഴുക്കാണ്. തീറ്റപ്പുല്‍ നശിച്ചതോടെ കാലിത്തീറ്റ വില കുതിപ്പിലാണ്. കിലോയ്ക്ക് 8-9 രൂപയ്ക്കു കിട്ടിയിരുന്ന വൈക്കോലിന്റെ വില ഒറ്റയടിക്കു 14 രൂപയായി. അയല്‍ സംസ്ഥാനത്തുനിന്നെത്തിക്കുന്ന കച്ചിയുടെയും വില ഉയര്‍ന്നതോടെ പലരും പശുക്കളെ കശാപ്പിനു വില്‍ക്കുകയാണ്. തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും ക്ഷീരസംഘങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് ഇപ്പോള്‍ പാല്‍ക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പി.പി. ഗോപാലക്കുറുപ്പ് പറഞ്ഞു. എണ്ണായിരത്തോളം പശുക്കളാണ് ചത്തതെന്ന് മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് പറയുന്നു. പതിനായിരത്തോളം കന്നുകാലികള്‍ക്കു പരുക്കും രോഗങ്ങളുമായി. പാലുല്‍പാദനം സാധാരണനിലയിലെത്താന്‍ മാസങ്ങളെടുക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്നു പശുക്കളെ എത്തിച്ചു പ്രതിസന്ധി നേരിടാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും മില്‍മ…
Read More