സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമായതോടെ ഇത് പരിഹരിക്കാനുള്ള ശ്രമമാരംഭിച്ച് മില്‍മ. തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലും പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. തമിഴ്നാടുമായി സെക്രട്ടറിതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. മലബാറില്‍ പാല്‍ സംഭരണത്തില്‍ മൂന്ന് ശതമാനത്തോളം കുറവ് വന്നു. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികളാണ് മില്‍മ സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമല്ല മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ പാല്‍ ഇറക്കും. അധികം പണം കൊടുത്ത് പാല്‍ വാങ്ങിയാലും അതിന്റെ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും…
Read More