മില്‍മ-നന്ദിനി തര്‍ക്കത്തില്‍ ഇടപെടലുമായി കേരള സര്‍ക്കാര്‍. പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും. കേരളത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി സംസ്ഥാനത്ത് വ്യാപകമായി ഔട്ട്ലെറ്റുകള് തുറന്നതെന്ന് കര്‍ണാടകയെ ബോധ്യപ്പെടുത്തും. ദേശീയ ക്ഷീരവികസന ബോര്‍ഡിനും പരാതി നല്‍കും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ഔട്ട്ലെറ്റുകള്ക്കെതിരേ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മല്‍സരം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള് തുടങ്ങിയത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്‍മ പരസ്യമായി നിലപാടെടുത്തത്.
Read MoreTag: milma
മില്‍മയെ തുരത്തി കേരളം പിടിക്കാന്‍ നന്ദിനി ! മില്‍മയേക്കാള്‍ കാര്യമായ വിലക്കുറവ്…
കര്‍ണാടകയിലെ പാല് ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ വില്‍പ്പന വ്യാപകമാക്കാന്‍ തീരുമാനിച്ചതോടെ ആശങ്കയില്‍ മില്‍മ. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളില് നന്ദിനി പാല് എത്തിത്തുടങ്ങിയതോടെ വില്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല് വില്പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള് തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്ലെറ്റുകള് സംസ്ഥാനത്ത് ആരംഭിക്കുന്നത്. നേരത്തെ രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമന്മാരായ അമൂലിനെ കര്‍ണാടകത്തില്‍നിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നന്ദിനി ഔട്ട്ലറ്റുകള് തുറന്നിട്ടുണ്ട്. എന്നാല്‍ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത്…
Read Moreവകുപ്പ് മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല ! മില്‍മയോട് വിശദീകരണം തേടുമെന്ന് ചിഞ്ചുറാണി
സംസ്ഥാനത്ത് മില്‍മ പാലിനു വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലവില്‍ പാല് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇക്കാര്യത്തില്‍ മില്‍മയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ”കേരളത്തില്‍ മില്‍മ പാലിനു വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കു തന്നെയാണ് ഞങ്ങള്‍ കൊടുത്തിരിക്കുന്നത്. വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരല്ല. മുന്‍ കാലഘട്ടത്തിലും അതു തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വര്‍ധിപ്പിച്ചതെന്ന് മില്‍യുടെ ചെയര്മാന്മാരോടു ചോദിച്ചാലേ അറിയാന്‍ പറ്റൂ. വകുപ്പു മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല. വില വര്‍ധിപ്പിച്ചത് മില്‍മ തന്നെയാണ്. അവര്‍ക്ക് അതിനുള്ള അധികാരവുമുണ്ട്.’ മന്ത്രി പറഞ്ഞു. ലീറ്ററിന് രണ്ട് രൂപ നിരക്കില്‍ നാളെ മുതല്‍ വില വര്‍ധിക്കുമെന്നാണ് മില്‍മ പ്രഖ്യാപിച്ചത്. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. വര്‍ധന പ്രാബല്യത്തില്‍…
Read Moreകണികണ്ടുണരുന്ന നന്മയ്ക്കും ക്ഷീണം;പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മില്‍മ പ്രതിസന്ധിയിലേക്ക്
കൊച്ചി: പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മില്‍മ പ്രതിസന്ധിയിലാണെന്നും മുന്‍കാലങ്ങളിലേതുപോലെ പാല് സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് മില്‍മയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും മില്‍മ എറണാകുളം മേഖലാ ചെയര്മാന് ജോണ്‍ തെരുവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുമൂലമുള്ള പ്രതിസന്ധി കര്‍ഷകരെയും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന മുഴുവന്‍ ആളുകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനാല് ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പതിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍, മില്‍മ ചെയര്മാന്, മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്നിവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങളില്‍നിന്നും മില്‍മയെയും ക്ഷീരമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ആവശ്യസേവന വിഭാഗത്തില്‍പ്പെടുത്തി ഒഴിവാക്കിയിരുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയില് ക്ഷീര മേഖല ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതുമൂലം ലക്ഷോപലക്ഷം വരുന്ന ക്ഷീര കര്‍ഷകര്‍ക്കും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന അനേകായിരങ്ങള്‍ക്കും ജീവസന്ധാരണം ബുദ്ധിമുട്ടുകൂടാതെ…
Read Moreചൂടു കൂടിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പശുക്കള്‍ പാല് ചുരത്തുന്നില്ല ! തമിഴ്നാട്ടില്‍ നിന്ന് പാല് എത്തിക്കാന്‍ തീരുമാനം; ഇനി മില്‍മയുടെ കവറില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പാലും
സംസ്ഥാനത്ത് പാല് ക്ഷാമം രൂക്ഷമായതോടെ ഇത് പരിഹരിക്കാനുള്ള ശ്രമമാരംഭിച്ച് മില്‍മ. തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല് പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലും പാല് വില വര്‍ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന് ചെയര്മാന് കെ എസ് മണി പറഞ്ഞു. തമിഴ്നാടുമായി സെക്രട്ടറിതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. മലബാറില്‍ പാല് സംഭരണത്തില്‍ മൂന്ന് ശതമാനത്തോളം കുറവ് വന്നു. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികളാണ് മില്‍മ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നു മാത്രമല്ല മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ പാല് ഇറക്കും. അധികം പണം കൊടുത്ത് പാല് വാങ്ങിയാലും അതിന്റെ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും…
Read More