കൊച്ചി: മിമിക്രിയുടെ ലോകത്ത് അബി ആരായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് മരണത്തോടെ അബി അവശേഷിപ്പിച്ച ഈ ശൂന്യത. മിമിക്രിയെന്ന കലാരൂപത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്ന വ്യക്തിയായിരുന്നു കലാഭവന്‍ അബി. ട്രിയന്‍ ഓടലും പൂര ശബ്ദവുമെല്ലാം ശബ്ദാനുകരണത്തിന്റെ പുതിയ തലത്തിലേക്ക് വഴി മാറി. സ്ത്രീ വേഷം കെട്ടി ആമിന താത്തയായി വേദികളിലെത്തിയാണ് അബി മിമിക്രിയെ പുതിയ തലത്തിലേക്ക് എത്തിച്ചത്. ശബ്ദാനുകരണത്തിന്റെ പുതുവഴി വെട്ടിയ ദേ മാവേലിക്കൊമ്പത്തിന്റെ പാരഡി അനുകരണത്തിലും ശ്രദ്ധേയനായി. ദിലീപും നാദിര്‍ഷായും കലാഭവന്‍ അബിയും അങ്ങനെ പുതു വഴിയിലൂടെ മിമിക്രിയെ മുന്നോട്ട് നയിച്ചു. പിന്നീട് പുതിയ ഭാവവും തലവും ഈ കലാരൂപത്തിനെത്തി. മിമിക്രിയെ അഭിനയകലയുടെ സാധ്യതയാക്കി മാറ്റുകയായിരുന്നു അബി ചെയ്ത്. ഹബീബീ അഹമ്മദ് എന്ന അബിയുടെ ചലച്ചിത്ര ജീവിതം 50ലേറെ സിനിമകളില്‍ വ്യാപിച്ചു കിടക്കുന്നു. മിമിക്രി കാസറ്റുകള്‍ക്ക് മലയാളിയ്ക്കിടയില്‍ സ്വീകാര്യത നല്‍കിയതില്‍ അബി വഹിച്ച പങ്ക് ചെറുതല്ല. അമിതാഭ്…
Read MoreTag: mimicry
കോമഡി സ്റ്റാര്‍ താരം അസീസിനെ ആക്രമിച്ചവര്‍ ഇനി നീ പരിപാടി അവതരിപ്പിക്കുന്നത് കാണട്ടേയെന്ന് വിളിച്ചുകൂവി, തടയാന്‍ ചെന്നവര്‍ക്കും ക്രൂരമര്‍ദനം, മിമിക്രിക്കാര്‍ക്കും രക്ഷയില്ലാതായോ കേരളത്തില്‍
സ്റ്റേജ് ഷോയ്ക്ക് എത്താന്‍ വൈകിയതിന് മിമിക്രി താരങ്ങള്‍ക്ക് സംഘാടകരുടെ വക ക്രൂരമര്‍ദനം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പരിപാടിയിലുടെ ശ്രദ്ധേയനാവുകയും സിനിമയിലെത്തുകയും ചെയ്ത അസീസിനാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ ഒരു ചെവി പ്രവര്‍ത്തനരഹിതമായി. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര വെള്ളറട ചാമവിള ക്ഷേത്രത്തിലാണ് അസീസിന് മര്‍ദനം ഏറ്റത്. അസീസിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മിമിക്രി കലാകാരന്മാര്‍ രംഗത്തെത്തി. അസീസ് പരിപാടിക്ക് വൈകിയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഒന്നും രണ്ടും പറഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സംഘാടകര്‍ അസീസിന്റെ മേല്‍ കൈവയ്ക്കുകയായിരുന്നു. ഇനി നീ പരിപാടി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് കാണട്ടെ എന്നു പുലമ്പിക്കൊണ്ടായിരുന്നു ആക്രമണം. ശനിയാഴ്ച്ച രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ചാമവളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് അസീസിന്റെ പരിപാടി സംഘാടകര്‍ ബുക് ചെയ്തിരുന്നത്. 9.30നായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂര്‍ വൈകി എന്നാരോപിച്ചാണ് സംഘാടകര്‍ കലാകാരനെ മര്‍ദിച്ചത്. ദുബായില്‍…
Read More