കൊല്ലത്ത് ആളുമാറി മിമിക്രി ആര്‍ട്ടിസ്റ്റിനെ മര്‍ദ്ദിച്ച് എക്സൈസ് സംഘം. ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ കേരളത്തിലെ അപരനും മിമിക്രിആര്ട്ടിസ്റ്റുമായ പുളിയത്ത്മുക്ക് ശാന്തിനഗറില്‍ മൂലത്ത് വീട്ടില്‍ ഗിരീഷിനാണ് എക്സ്സെസ് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം എല്ക്കേണ്ടിവന്നത്. സെപ്റ്റംബര്‍ 29-ാംതീയതി വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. ഗിരീഷിന്റെ വീടിന്റെ മതില് എടുത്ത് ചാടി അകത്തെത്തിയ എക്സൈസ് സംഘം എവിടെയാടാ വാറ്റ്ചാരായം എന്ന് ചോദിച്ച് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ എക്സൈസ് സംഘത്തിലെ ഒരാള്‍ ഗിരീഷിനെ തിരിച്ചറിയുകയും അമളിപറ്റിയതാണന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തങ്ങള്‍ അമളി പറ്റിയതാണെന്ന് എക്സൈസ് സംഘം ഗിരീഷിനോട് പറഞ്ഞു. എന്നാല്‍ തെറ്റു പറ്റിയത് അപ്പോഴും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന എക്സൈസ് സംഘം ഗിരീഷിനോടു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ചപ്പോള്‍ ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് ഗിരിഷിനെ വീണ്ടും മര്‍ദ്ദിച്ചു. ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ഞങ്ങളുടെ വാഹനത്തില്‍ ഇരിക്കുന്ന വാറ്റ് ഉപകരണങ്ങള്‍ ഇവിടെ…
Read More