ഒരു ഡോക്ടര്‍ എപ്പോഴും വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധയുള്ളയാളായിരിക്കണം എന്നു പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബിലെ വൈറോളജിസ്റ്റ് മിനാല്‍ ധഖാവ് ഭോസ്ലെ. മകളെ പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധനാ കിറ്റ് മിനാല്‍ വികസിപ്പിച്ചെടുത്തത്. മൈലാബിലെ ഗവേഷക വിഭാഗം മേധാവിയായ മിനാലിന്റെ നേതൃത്വത്തിലുള്ള സംഘം ആറാഴ്ചക്കുള്ളിലാണ് പാത്തോ ഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആര്. കിറ്റ് എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. പ്രസവത്തിനായി ഫെബ്രുവരിയില്‍ ലീവില്‍ പ്രവേശിച്ചെങ്കിലും കോവിഡ് പരിശോധനാ കിറ്റിനായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാല്‍ ജോലിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഗര്‍ഭകാല ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മിനാല്‍ ഡിസ്ചാര്‍ജ് ആയതിന് തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി. അടിയന്തര ഘട്ടത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന് വേണ്ടിയുള്ള സേവനമെന്ന നിലക്കാണ് താന്‍ ഉള്‍പ്പെടെയുള്ള 10 അംഗം സംഘം ഈ…
Read More