ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ വൈകിയതില്‍ പ്രകോപിതനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രിയുടെ കല്ലേറ്. ഡിഎംകെ നേതാവും തമിഴ്നാട് ക്ഷീര വികസന മന്ത്രിയുമായ എസ്എം നാസറാണ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് മന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റം. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. ദേഷ്യം പിടിച്ച മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read MoreTag: MINISTER
മാപ്പു നല്‍കൂ മഹാമതേ ! റോഡിന്റെ ശോച്യാവസ്ഥയില്‍ മാപ്പു പറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മന്ത്രി…
റോഡിന്റെ പരിതാപകരമായ അവസ്ഥയില്‍ മാപ്പു പറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മധ്യപ്രദേശ് മന്ത്രി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളിയാണ് മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ കഴുകി കളഞ്ഞത്. ഗ്വാളിയാറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. നഗരത്തിലെ വിനയ് നഗര്‍ മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കാനാണ് മന്ത്രി എത്തിയത്. അഴുക്കുചാലിന് കുഴിയെടുത്തതിനെ തുടര്‍ന്നാണ് റോഡ് മോശമായത്. റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനിടെയാണ് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളി മന്ത്രി കഴുകി കളഞ്ഞത്. റോഡിന്റെ ശോച്യാവസ്ഥയില്‍ മന്ത്രി ജനങ്ങളോട് മാപ്പുപറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഊര്‍ജ്ജ മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ അറിയിച്ചു. വേറിട്ട പ്രവൃത്തികള്‍ കൊണ്ട് നേരത്തെയും മന്ത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോയ്ലെറ്റുകള് വൃത്തിയാക്കിയും വൈദ്യുതി പോസ്റ്റുകളുടെ കേടുപാടുകള്‍ തീര്‍ത്തുമാണ് മുന്‍പ് മന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍…
Read Moreപട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട ! കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വില വര്‍ദ്ധനവില്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ…
തലസ്ഥാനം വേദിയാകുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സംഭവത്തില്‍ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്. ടിക്കറ്റെടുത്ത് മത്സരം കാണാത്തവരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നും വിലകുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തവണ നികുതിയിളവ് ലഭിച്ചിട്ടും ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശിക്കുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട. സര്‍ക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി തുടര്‍ന്നു. ടിക്കറ്റ് വില്‍പ്പന മൂലമുള്ള നികുതി പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കുമെന്നും മുട്ടത്തറയില്‍ ഫ്ളാറ്റ് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവന്‍ ബിസിസിഐ കൊണ്ട് പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ മാസം 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്. അനില്‍ കഴിഞ്ഞ ദിവസം…
Read Moreനഗ്നയായ യുവതിയ്ക്കൊപ്പം രാജസ്ഥാന് മന്ത്രിയുടെ ‘കിടപ്പറ’ വീഡിയോ ! പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി…
അര്‍ധനഗ്നയായ യുവതിക്കൊപ്പമുള്ള രാജസ്ഥാന് ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാന് ബിജെപി. സ്ത്രീകള്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വീഡിയോ പുറത്തു വരുന്നത് ഇതാദ്യമല്ലെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായതെന്നും അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നതായും ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
Read Moreബ്രിട്ടീഷുകാരന് പറഞ്ഞത് ഇന്ത്യാക്കാരന് എഴുതിവച്ചു ! മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്; ഭരണഘടനയ്ക്കെതിരേ മന്ത്രി…
പത്തനംതിട്ട: രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാന്. കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരന് പറഞ്ഞു കൊടുത്തത് ഇന്ത്യാക്കാന്‍ എഴുതിയെടുത്തതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും അദ്ദേഹം പരിഹസിച്ചു. മല്ലപ്പള്ളിയില്‍ സിപിഎമ്മിന്റെ പരിപാടിയിലായിരുന്നു ഭരണഘടനയെ പച്ഛിച്ച് മന്ത്രി സംസാരിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ…മനോഹര ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നാണ് പറച്ചില്. എന്നാല്‍ ഞാന്‍ പറയും, ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞത് ഇന്ത്യാക്കാരന് എഴുതിവച്ചു. അത് ഈ രാജ്യത്ത് കഴിഞ്ഞ 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഏറ്റവും കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. മുക്കിലുംമൂലയിലും കുറച്ച് ഗുണങ്ങള്‍, മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടന. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതല്‍…
Read Moreമന്ത്രിയുടെ മകനെതിരേ ലൈംഗികപീഡന പരാതി ! പീഡനത്തിനിരയായ 23കാരിയ്ക്ക് നേരെ മഷിയാക്രമണം…
രാജസ്ഥാന് മന്ത്രിയുടെ മകനെതിരേ ലൈംഗിക പീഡന പരാതി നല്കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം.അമ്മയ്ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. രാജസ്ഥാന് മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ മന്ത്രിയുടെ മകന് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് മുന്‍പാകെ ഹാജരായി. ഡല്‍ഹി കോടതിയില്‍…
Read Moreസജി ചെറിയാന് പെരുങ്കള്ളനോ ? മന്ത്രിയുടെ സ്വത്ത് എങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ 32 ലക്ഷത്തില്‍ നിന്ന് അഞ്ചുകോടിയായി…
തനിക്ക് അഞ്ചുകോടിയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രി സജി ചെറിയാന് പുലിവാലു പിടിച്ചിരിക്കുകയാണ്. 32 ലക്ഷത്തില്‍ നിന്ന് തന്റെ സ്വത്ത് അഞ്ചു കോടിയായി വര്‍ധിച്ചതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ലോകായുക്തയ്ക്കും പരാതി നല്കി. 2021-22 സാമ്പത്തിക വര്‍ഷം 32 ലക്ഷമായിരുന്ന സമ്പാദ്യം ഇപ്പോള്‍ അഞ്ചു കോടിയായി വളര്‍ന്നതിനു പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ചാണു പരാതി. ‘2021ല്‍ ചെങ്ങന്നൂരില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ച സജി ചെറിയാന് നാമനിര്‍ദ്ദേശപത്രിക നല്കിയപ്പോള് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് തന്റെ സ്വത്തെന്നു ബോധിപ്പിച്ചിരുന്നു. എന്നാല്‍, കെ റെയില്‍ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി തന്റെ സ്വത്ത് അഞ്ച് കോടിയിലധികം വരുമെന്നു മന്ത്രി വ്യക്തമാക്കി. മറ്റു ബിസിനസുകള്‍ ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു സ്വത്തു സമ്പാദിച്ചതാണെന്നു സംശയിക്കാം.…
Read Moreരണ്ടു ഡോസ് വാക്സിന് എടുത്ത രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്കൂളില്‍ അയച്ചാല്‍ മതി ! മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി…
നീണ്ടകാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി മന്ത്രി വി ശിവന്‍കുട്ടി. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള് ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍…
Read Moreക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയില്‍ അതാ ഒരാള്‍ക്കൂട്ടം ! നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ്; പിന്നെ ഒന്നും നോക്കാതെ പാമ്പിനെ ചാക്കിലാക്കി മുന്‍മന്ത്രി;വീഡിയോ കാണാം
കൂറ്റന്‍പാമ്പിനെ അസാധാരണ വൈദഗ്ധ്യത്തോടെ ചാക്കിലാക്കിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗിരീഷ് മഹാജനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം. ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഗിരീഷ് മഹാജന് വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി. ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍ ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്. എന്തായാലും പാമ്പുപിടിത്തം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ…
Read Moreഅഴിമതിയ്ക്കെതിരേ പോരാട്ടം നടത്തിയതിന്റെ പ്രതിഫലം ! ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്; അഴിമതിയ്ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന് കാലിടറിയത് ഇങ്ങനെ…
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്. സത്യസന്ധന്, നിലപാടുകളില്‍ അചഞ്ചലന്‍, കറ തീര്‍ന്ന ഗാന്ധിയന്‍…ഇതൊക്കായിയായിരുന്നു ആ മനുഷ്യന്. അഴിമതിയ്ക്കെതിരേ കര്‍ശന നിലപാടെടുത്തതിലൂടെ ഇദ്ദേഹം സമശീര്‍ഷരായ മറ്റു രാഷ്ട്രീയക്കാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായിമാറാനും അധികകാലം വേണ്ടിവന്നില്ല 2006 ല്‍ ഉത്തരാഖണ്ഡ് ലെ നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്ജന് കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. ആ കഥയിലേക്കു കടക്കാം… മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകള്‍ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പരസ്യമായ ടെണ്ടര്‍ പ്രക്രിയ അവര്‍ക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തില്‍ ട്രാന്‍സ്പേരന്‍സിയും സിറ്റിസണ്‍ ചാര്‍ട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക്…
Read More