ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി മികച്ച അഭിപ്രായമാണ് നേടുന്നത്. അതിമാനുഷിക ശക്തികള്‍ ലഭിച്ച മിന്നല്‍ മുരളിയ്ക്ക് എവിടെ വേണമെങ്കിലും പറന്നു കയറാം. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ ? നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ക്ലാസിലെത്തണമെങ്കില്‍ ‘മിന്നല്‍ മുരളി’ ആവേണ്ടി വരും. സൗകര്യം കുറവായ സ്‌കൂളില്‍ നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് നില കെട്ടിടം പണിതത്. എന്നാല്‍ സ്‌കൂളിന്റെ രണ്ടാം നില കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികള്‍. കാരണം മറ്റൊന്നുമല്ല, സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് കയറാന്‍ കോണിപ്പടി ഇല്ല. ക്ലാസില്‍ കയറാന്‍ കുട്ടികള്‍ പറന്നു വരണോ എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്. കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാതിരുന്നതിനാലാണ് നാട്ടുകാര്‍ പിരിവെടുത്തും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയും പണം സ്വരുക്കൂട്ടിയത്. നാല് ലക്ഷം രൂപ നാട്ടുകാര്‍ പഞ്ചായത്തിന് കൈമാറി.…
Read MoreTag: minnal murali
കുമരകത്ത് പോലീസുകാരന്റെ വീടിനു നേരെ ‘മിന്നല്‍ മുരളി ഒറിജിനല്‍’ ആക്രമണം ! വീടിന്റെ ജനലും വാതിലും ശൗചാലയവും അടിച്ചുപൊളിച്ചു…
ടൊവിനോ നായകനായ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ കുമരകം നിവാസികള്‍ക്ക് തലവേദനയാവുകയാണ് മറ്റൊരു മിന്നല്‍ മുരളി. കുമരകത്ത് പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്ത ശേഷം ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് ചുവരിലെഴുതിയ ശേഷം കടന്നുകളഞ്ഞ അക്രമിയെ തേടുകയാണ് കുമരകത്തെ പോലീസ്. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ശൗചാലയവും അടിച്ചുതകര്‍ക്കുകയും വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധനാണ് കുമരകത്തെ മിന്നല്‍ മുരളി. കുമരകം ചെപ്പന്നൂക്കരിയിലാണ് മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വീടിനു നേരേ ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. എല്ലാ അക്രമങ്ങള്‍ക്കും ശേഷം തന്നെ തിരിച്ചറിയാനായി ഒടുവില്‍ ഭിത്തിയില്‍ എഴുതിയ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന കുറിപ്പാണ് അക്രമിയെ വ്യത്യസ്തമാക്കുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്ന വീടാണിത്.…
Read More