ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ഒരുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന് ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞമാസം 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷന്‍,വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. മാത്രമല്ല അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പലപ്പോഴും ഇവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഷമീറും മുന്‍പ് ബാല പീഡനത്തിന് കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍…
Read MoreTag: minor boys
നീയൊക്കെ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം തരിച്ച അല്ലേ ! ബിവറേജസില്‍ നിന്നു മദ്യം നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍…
പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് മദ്യം നല്കാന് വിസമ്മതിച്ച ബിവറേജസ് ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍. എടപ്പാള്‍ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്റേജസില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ വിദ്യാര്‍ഥികളാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതില്‍ അരിശം മൂത്ത വിദ്യാര്‍ഥികള്‍ ജീവനക്കാരെ തല്ലാന്‍ പദ്ധതിയിട്ടു. ഇതുപ്രകാരം ജീവനക്കാര്‍ ബിവ്റേജസില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് വിദ്യാര്‍ഥികള്‍ വഴിയരികില്‍ കാത്തുനിന്നു. ഇതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലാകുകയും വാക്കേറ്റം കയ്യേറ്റത്തിലെത്തിയോടെ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. ഇതിനോടകം സംഭവം അറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നല്കി വിട്ടയച്ചു.
Read More