കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന് ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് താന്‍ ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു.…
Read MoreTag: minor girl
സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; 32കാരന്‍ പിടിയില്‍…
സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലി(32)നെ അറസ്റ്റ് ചെയ്തത്. യുവാവ് ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനെത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്‍കി. ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി…
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! 68 വയസ്സുകാരന് ‘ട്രിപ്പിള്‍ ശിക്ഷ’ വിധിച്ച് കോടതി…
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം എടശ്ശേരി കുടമ്പറമ്പത്ത് വീട്ടില്‍ കൃഷ്ണന്‍ കുട്ടിയെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം ഡിഎന്‍എ പരിശോധനയില്‍ തെളിയിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി മാര്‍ക്കറ്റില്‍ നിന്നു മത്സ്യം കൊണ്ടു വന്ന് പ്രതി വീട്ടില്‍ വച്ചു വില്‍ക്കാറുണ്ടായിരുന്നു. മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആര്‍. രതീഷ് കുമാര്‍, സി. ആര്‍. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 25 സാക്ഷികളെ…
Read Moreസ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ഒമ്പതാം ക്ലാസുകാരിയെ വിളിച്ചുവരുത്തി ! പീഡിപ്പിക്കാന്‍ ശ്രമം; 52കാരനായ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍
സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ സെന്ററിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരനായ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടാണ് പിടിലായത്. 52കാരനായ ഇയാളെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുമ്പിലിനു സമീപം റോബര്‍ട്ട് സ്പെഷ്യല്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാനായി എത്തുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാനായി ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreഅസുഖം ഭേദമാക്കാന്‍ പൂജ ! പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍. കന്യാകുമാരി കുഴിത്തുറയിലാണ് സംഭവം. മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. പെണ്‍കുട്ടി മന്ത്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതോടെ മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18കാരന്‍ പിടിയില്‍ ! പാലക്കാട്ട് നടന്ന സംഭവം ഇങ്ങനെ…
പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന്‍ പോലീസിന്റെ പിടിയിലായി. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ രാത്രി 9.40ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്‌സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച്..
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്‌സോ കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.
Read Moreഭര്‍തൃപിതാവ് മുതല്‍ പോലീസുകാരന്‍ വരെ ! ആറുമാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍; പെണ്‍കുട്ടി ഗര്‍ഭിണി; കൊടുംക്രൂരതയുടെ കഥയിങ്ങനെ…
മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം.ഭര്‍തൃപിതാവും പോലീസുകാരനും അടക്കമുള്ളവരാണ് ബാലികയെ പീഡനത്തിനിരയാക്കിയത്. ആറുമാസത്തിനിടെയാണ് 400ല്‍ അധികം വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ബീഡ് ജില്ലയിലാണ് സംഭവം. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അച്ഛന്‍ കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി തേടി പെണ്‍കുട്ടി അംബെജോഗൈ നഗരത്തില്‍ എത്തി. അവിടെ വച്ച് രണ്ടുപേര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. നിലവില്‍ രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreപാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി സ്വദേശി പിടിയില്‍ ! അജ്മല്‍ പെണ്‍കുട്ടിയെ വലയിലാക്കിയത് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ വന്നപ്പോള്‍
പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാനന്തവാടി സ്വദേശിയായ യുവാവ് പിടിയില്‍.മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം നടത്തിയത്. മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പെണ്‍കുട്ടി എത്തിയിരുന്നു. ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്‌സ് ആപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അജ്മല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ്പ്…
Read Moreവിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! മോന്‍സന്‍ മാവുങ്കലിനെതിരേ പോക്‌സോ കേസും…
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പോക്‌സോ കേസും. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മോന്‍സന്റെ ജോലിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ രേഖകള്‍ ചമച്ച കേസില്‍ മോന്‍സനെതിരേ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
Read More