ന്യൂഡല്‍ഹി: ഭാര്യയാണെങ്കില്‍ പോലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ബലാല്‍സംഗമായി കണക്കാക്കണമെന്നും അതു കൊണ്ട് തന്നെ അത് ശിക്ഷ അര്ഹിക്കുന് കുറ്റമാണെന്നും സുപ്രീം കോടതി. ബലാത്സംഗ നിയമം അനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടി സമ്മതത്തോടെ തയ്യാറാകുന്നത് പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ നിന്നും മാറുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്റെ സംരക്ഷണം എന്നാല്‍ ഭരണഘടനപ്രകാരം പ്രായപൂര്‍ത്തിയാകാത്ത വധുവിന്റെ മൗലീകാവകാശങ്ങള്‍ ലംഘിക്കാം എന്നാകുന്നില്ലെന്ന് കോടതി പറഞ്ഞു. രാജ്യത്ത് 2.3 കോടി ബാലവധുക്കളുടെ അവകാശം കൂടി കണക്കെടുക്കേണ്ടതുണ്ട്. പെണ്‍കുട്ടികളെ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചു വിടുന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെ അത്തരം വിവാഹങ്ങളെ ന്യായീകരിക്കണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പക്ഷേ കോടതി തള്ളി. നേരത്തേ നടന്ന ദേശീയ കുടുംബസര്വേയില് 18 നും 29 നും ഇടയില്‍ പ്രായക്കാരായ ഇന്ത്യയിലെ സ്ത്രീകളില്‍ 46 ശതമാനവും 18 ന് മുമ്പ് വിവാഹം കഴിച്ചവരാണെന്ന്…
Read More