ലൈംഗിക വൈകൃതം പുലര്‍ത്തുന്ന വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ എട്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് മുംബൈയിലെ പ്രശസ്തമായ അന്താരാഷ്ട്ര സ്‌കൂള്‍. സഹപാഠികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യാനുള്ള ആഹ്വാനമാണ് വിദ്യാര്‍ഥികള്‍ ഗ്രൂപ്പിലൂടെ മുഴക്കിയത്. രാജ്യത്തെ അന്താരാഷ്ട്ര സ്‌കൂളുകളുടെ റാംങ്കിങില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഈ സ്‌കൂളില്‍ പ്രശസ്തരായ പലരുടേയും കുട്ടികള്‍ പഠിക്കുന്നുണ്ട്. 13 നും 14നും ഇടയില്‍ പ്രായമുള്ള എട്ട് ആണ്‍കുട്ടികള്‍ക്ക് നേരെയാണ് സ്‌കൂള്‍ നടപടിയെടുത്തിരിക്കുന്നത്. ഗ്രൂപ്പില്‍ സ്ഥിരമായ ഇരകളാക്കപ്പെട്ടിരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ ചാറ്റ് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സെലിബ്രിറ്റികളായ മാതാപിതാക്കള്‍ പരാതിയുമായി സ്‌കൂള്‍ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ചാറ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ തങ്ങള്‍ക്ക് സംഭവിക്കുമോയെന്ന ഭയത്താല്‍ ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയക്കുന്നതായും മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. 100 പേജില്‍ അധികം വരുന്ന ചാറ്റിന്റെ വിശദാംശങ്ങളുമായാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ പരാതിയുമായി എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്…
Read More