ചിലിയിലുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 800 കിലോമീറ്റര്‍ വടക്കുമാറി ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയില്‍ പ്രത്യക്ഷപ്പെട്ട വിചിത്രഗര്ത്തമാണ് ഇപ്പോള്‍ ശാസ്ത്ര ലോകത്ത് സംസാര വിഷയം. ഈ കുഴി വളരുന്നതായി ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ജൂലൈ 30നാണ് ഈ കുഴി ആദ്യം പ്രത്യക്ഷപ്പെട്ടത്. 104 അടി വിസ്തീര്‍ണമുണ്ടായിരുന്നു ഈ ഗര്‍ത്തത്തിന് അപ്പോള്‍. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വ്യാസവും ആഴവും ഒരുപാട് കൂടിയിട്ടുണ്ട്. യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ മൊത്തത്തില്‍ മൂടുന്ന നിലയിലായിട്ടുണ്ട് കുഴിയുടെ വലുപ്പമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചിലെയിലെ അല്‍കാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗര്‍ത്തം രൂപപ്പെട്ടത്. ലുന്‍ഡിന്‍ മൈനിങ് എന്ന ഖനന കമ്പനിയാണ് അല്‍കാപറോസയില്‍ ഖനനം നടത്തുന്നത്. ആര്‍ക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗര്‍ത്തത്തിലേക്ക് ആരും വീഴാതിരിക്കാനായി ഇതിനു ചുറ്റും കമ്പിവേലി ഉള്‍പ്പെടെ സുരക്ഷാ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിങ്ക്ഹോള്‍ എന്ന തരത്തിലുള്ള…
Read More