26 വര്‍ഷങ്ങള്‍ക്കു മുമ്പ് ശേഖരിച്ചു വച്ച ബീജത്തില്‍ നിന്ന് പിറന്ന കുഞ്ഞ് വൈദ്യശാസ്ത്രത്തിന് അദ്ഭുതമാകുന്നു. ബ്രിട്ടനിലെ കോള്‍ചെസ്റ്ററിലുള്ള പീറ്റര്‍ ഹിക്കിള്‍സ് എന്നയാളാണ് തന്റെ 21-ാം വയസില്‍ ശേഖരിച്ചു വച്ച ബീജത്തില്‍ നിന്നും 47-ാം വയസ്സില്‍ അച്ഛനായിരിക്കുന്നത്. 1996ലാണ് ഇയാള്‍ ബീജ സാമ്പിള്‍ ശേഖരിച്ചു വയ്ക്കുന്നത്. തങ്ങളെ തേടിയെത്തിയ ഈ വലിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് പീറ്റര്‍ ഹിക്കിള്സും പ്രതിശ്രുതവധു ഔറേലിജ അപെരബിസിയൂട്ടും. എസെക്സിലെ കോള്‍ചെസ്റ്ററില്‍ നിന്നുള്ള പീറ്റര്‍ ഹിക്കിള്‍സ് തനിക്ക് ഹോഡ്ജ്കിസ് ലിംഫോമ എന്ന അപൂര്‍വമായ അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത് ഇരുപത്തിയൊന്നാം വയസ്സിലാണ്. താന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് അറിഞ്ഞപ്പോള്‍ പീറ്റര്‍ തളര്‍ന്നു പോയെങ്കിലും തന്റെ ബീജ സാമ്പിള്‍ സംരക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അന്ന് ആ തീരുമാനം കേട്ട് പലര്‍ക്കും അത്ഭുതം തോന്നിയെങ്കിലും താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ഇപ്പോള്‍ പീറ്റര്‍ പറയുന്നത്. കാരണം…
Read More