കോവിഡിനെത്തുരത്താനുള്ള വാക്സിനുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന തിരക്കിലാണ് ലോകരാജ്യങ്ങളെല്ലാം. ഈ അവസരത്തില്‍ ഇസ്രയേലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഏവര്‍ക്കും പ്രതീക്ഷയേകുന്നതാണ്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എക്സോ-സിഡി24 എന്ന മരുന്നാണ് ഇന്‍ഹെയ്ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കിയത്. കോവിഡ രോഗബാധയുള്ള ചിലരില്‍ രോഗപ്രതിരോധ ശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു. സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകള്‍ വലിയ അളവില്‍ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അമിതമായ അളവില്‍ ഉണ്ടാകുന്ന സൈറ്റോകൈന്‍ ഉത്പാദനത്തെ സൈറ്റോകൈന്‍ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയില്‍ കോശജ്വലനത്തിനോ അണുബാധയ്ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്. കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈന്‍ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ്…
Read More