പുല്‍വാമയില്‍ 40ലധികം ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ജെയ്ഷെ ഭീകരര്‍ക്ക് 12 ദിവസത്തിനു ശേഷം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്കിയപ്പോള് ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ യുദ്ധവിമാനങ്ങളിലെ വജ്രായുധം എന്നറിയപ്പെടുന്ന മിറാഷ് വിമാനവും.ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് സൂചനകള്‍. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്-2000 ചില്ലറക്കാരനല്ല. ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധമെന്നാണ് മിറാഷിനെ വിശേഷിപ്പിക്കുന്നത്. വജ്ര എന്നാണ് വ്യോമസേന നല്‍കിയിരിക്കുന്ന നാമകരണം. ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഡാസോ ഏവിയേഷന്‍ കമ്പനിയാണ് ഈ വിമാനം നിര്‍മിക്കുന്നത്. നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമായാണ് ഇത് കണക്കാക്കുന്നത്. 1965ല്‍ ബ്രിട്ടന്റെയും…
Read More