ഏറെ പ്രതീക്ഷയോടെ ഇന്നലെ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ കെ-സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തമ്പാനൂരില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ്ഓഫ് ചെയ്ത ബസ് കല്ലമ്പലത്തിന് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയി. ഇതിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി പുതിയതായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടിരൂപ കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്.…
Read More