കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ഒരു ദുരൂഹതയായി തുടരുന്നു എട്ടുമാസങ്ങള്‍ക്കിപ്പുറവും. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പിറവും സ്വദേശിനിയായ മിഷേലിനെ കാണാതാകുന്നത്. തൊട്ടടുത്തദിവസം കൊച്ചിക്കായലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. മരണവുമായി ബന്ധപ്പെട്ട് ബന്ധുവും മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിന് എന്ന യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും മരണത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ മാനസികപീഡനം സഹിക്കവയ്യാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്ന വാദം പോലീസ് ഉയര്‍ത്തുന്നുണ്ട്. അതേസമയം മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ മാതാപിതാക്കള്‍ പറയുന്നത്. അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലും തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് സൈലമ്മ ഷാജി തറപ്പിച്ചുപറയുന്നു. അതേസമയം അന്ന് മിഷേലിന്റെ മരണത്തിനു മുമ്പ് ഫെബ്രുവരി 26ന് നടന്ന ഒരു സംഭവം ഇപ്പോഴും നിഡൂതയായി തുടരുന്നു. മിഷേല്‍ കലൂരിലെ പള്ളിയില്‍ പോയി തിരിച്ചിറങ്ങുമ്പോള്‍ ആരോ ഒരാള്‍ വന്ന്…
Read MoreTag: mishel shaji
മിഷേലിനെ തിരഞ്ഞ് അന്നവര്‍ കൊച്ചിയിലെത്തിയിരുന്നു; ബൈക്കിലെത്തി കാത്തു നിന്നതും അവര്‍ തന്നെ; മിഷേല്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്…
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുമ്പില്‍ ബൈക്കിലെത്തിയ രണ്ടു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തേ ഇവരെക്കുറിച്ച് കാര്യമായി അന്വേഷണം നടത്താതിരുന്ന പോലീസ് ഇപ്പോള്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് അന്വേഷണം മുമ്പോട്ടു കൊണ്ടു പോകുന്നത്. ക്രൈംബ്രാഞ്ച് ഈ യുവാക്കളെ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോവാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവരുടെ രൂപം ഉപയോഗിച്ച് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബൈക്കിലെത്തിയ ആ യുവാക്കളെക്കുറിച്ച് പോലീസ് കേസിന്റെ പ്രാരംഭഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു. അന്ന് അവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കൂടാതെ അവരെ കുറിച്ച് അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരും മിഷേലും തമ്മിലുള്ള ബന്ധം…
Read Moreമിഷേലിന്റെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരോ ? കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കേസില്‍ പുതിയ വഴിത്തിരിവ്…
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരാണെന്ന സംശയം ബലപ്പെടുന്നു. ബൈക്കിലെത്തിയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം കലൂരിലെ പള്ളിക്കു മുന്നിലാണ് പള്‍സര്‍ ബൈക്കില്‍ രണ്ടു യുവാക്കളെ കണ്ടത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍…
Read Moreമിഷേലിനെ ആരും കൊന്നതല്ല; മരണം ആത്മഹത്യ തന്നെ; അന്വേഷണം ഉടന്‍ അവസാനിപ്പിക്കും; ഇനി കണ്ടെത്തേണ്ടത് എന്തിന് ആത്മഹത്യ ചെയ്തു എന്നതു മാത്രം; പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: കൊച്ചിയില്‍ കായലില്‍ വീണു മരിച്ച മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്നു പോലീസ്. മിഷേലിനെ ആരും കൊലപ്പെടുത്തിയതല്ലാത്തതിനാല്‍ ഇതു സംബന്ധിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിലാണ്ക്രൈംബ്രാഞ്ച്. അതു ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന്ക്രൈംബ്രാഞ്ച് അറിയിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റിലായ ക്രോണിന് അലക്സാണ്ടറില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്.മിഷേലിന്റേത് മരണം കൊലപാതകമാണോയെന്ന് നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി വ്യക്തത വരാനുള്ളത് ആത്മഹത്യ ചെയ്യാനുള്ള കാരണത്തില്‍ മാത്രമാണ്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇതേക്കുറിച്ചു സൂചനകള്‍ ലഭിക്കുമെന്നു പോലീസ് കണക്കുകൂട്ടുന്നു.ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍…
Read Moreമിഷേലിന്റെ മൂക്കിന് താഴെ രണ്ടു നഖപ്പാടുകള്‍ എങ്ങനെ വന്നു, ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും വയറ്റില്‍ വെള്ളമുണ്ടായിരുന്നില്ല? മകളുടെ മരണം ആത്മഹത്യയാക്കുന്നവരുടെ ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി അമ്മ
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ കൂടുതല്‍ സംശയങ്ങളുമായി അമ്മ സൈലമ്മ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തന്റെ മകളുടെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്. മിഷേലിന്റെ മരണം സ്വാഭാവികമായ ഒന്നാണെന്ന് ഈ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നില്ല. മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ എന്ന് സൈലമ്മ കണ്ണീരോടെ ചോദിക്കുന്നു. മകള്‍ക്ക് നീതി കിട്ടുമെന്നാണ് തന്റെ ഇപ്പോഴുമുള്ള പ്രതീക്ഷയെന്നും അവര്‍ പറയുന്നു. ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും മിഷേലിന്റെ വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നത് പോലെയാണ് തോന്നിയതെന്നും സൈലമ്മ പറയുന്നു. കായലില്‍ ഇത്രയും നേരം കിടന്നിട്ടും അവളുടെ നിറം അല്പം പോലും മങ്ങിയുമിരുന്നിരുന്നില്ല. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകള്‍ ഉണ്ടായിരുന്നു. അതെങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയണമെന്നും മിഷേലിന്റെ അമ്മ…
Read Moreവീണ്ടും വഴിത്തിരിവ്! മിഷേലിനെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി? പിന്നില്‍ വിദേശ സഞ്ചാരികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന സംഘം, നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് രംഗത്ത്
സ്വന്തം ലേഖകന്‍ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിനെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി. െ്രെകംബ്രാഞ്ച് അന്വേഷണസംഘത്തിനു നല്കിയ മൊഴിയിലാണ് ഷാജി ഇത്തരത്തിലൊരു സംശയമുന്നയിച്ചത്. മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നു. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വര്‍ഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയിരിക്കാം. അതിനുശേഷം കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു ഷാജിക്ക്. ചിലപ്പോള്‍ ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം. ഹൈക്കോടതി ജംഗ്ഷനില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നും ഷാജി െ്രെകംബ്രാഞ്ചിനെ അറിയിച്ചു. മിഷേലിന്റെ പിതാവ് ഇത്തരത്തിലൊരു സംശയമുന്നയിച്ച സാഹചര്യത്തില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ…
Read Moreആത്മഹത്യ തന്നെ! മിഷേലിന്റെ മരണത്തിനു കാരണം ക്രോണിന്റെ സമ്മര്‍ദം; ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍ ശരിവച്ച് ക്രൈംബ്രാഞ്ചും; ക്രോണിനെതിരെ പോക്സോ ചുമത്തി
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലോക്കൽ പോലീസിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണമെന്ന് സൂചന. അറസ്റ്റിലായ ക്രോണിന്റെ സമ്മർദം തന്നെയാണ് മിഷേലിന്റെ മരണത്തിനു കാരണമെന്ന നിലയിലാണ് അന്വേഷണ പുരോഗതി. ഇയാളുടെ മൊബൈൽ ഫോണ്‍ രേഖകളും മറ്റി വിവരങ്ങളും പോലീസ് സംഘം പരിശോധിച്ചു. ക്രോണിൻ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഢിലെ ഓഫീസിലും മറ്റും എത്തി കന്പ്യൂട്ടറും മറ്റു രേഖകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. മിഷേൽ മരിച്ചദിവസം ക്രോണിൻ ഛത്തീസ്ഗഢിൽ തന്നെ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാനുള്ള നീക്കമാണ് പുതിയ അന്വേഷണ സംഘം നടത്തുന്നത്. മിഷേലിന്റെ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്. മിഷേലിന്റെ മരണത്തിൽ പ്രതിക്കുള്ള പങ്ക് ശാസ്ത്രീയമായി അവതരിപ്പിക്കുന്ന കുറ്റപത്രം ഒരുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മിഷേലിന്റെ മരണം: ക്രോണിനെതിരെ പോക്സോ കൊച്ചി:…
Read Moreആത്മഹത്യയിലേക്കു നയിച്ച കാരണം എന്ത്? ദുരൂഹതകള്‍ അവശേഷിപ്പിച്ച് മിഷേലിന്റെ മരണം; മരണത്തിനടുത്ത ദിവസങ്ങളില്‍ ഫോണിലേക്ക് വിളിച്ചവരെ ചോദ്യം ചെയ്യും
കൊച്ചി: പിറവത്തെ സിഎ വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച ദിവസവും അതിനുമുമ്പത്തെ ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെട്ടവരെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നതായി സൂചന. ഏറ്റവും കൂടുതല്‍ കോളുകള്‍ വന്നത് ക്രോണിന്റെ ഫോണില്‍ നിന്നായതിനാല്‍ ഇയാളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതു സംബന്ധിച്ച് അറിയാനാണ് മിഷേലുമായി മരിക്കുന്ന ദിവസവും അതിനുമുമ്പുള്ള ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. മിഷേലിനെ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമലിന്റെ മൊഴിയും പാലത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ആത്മഹത്യയാണെന്ന സൂചനയാണ് നല്‍കുന്നത്. മിഷേലിന്റെ ശരീരത്തില്‍ ആക്രമണങ്ങളുണ്ടായതിന്റെ പരിക്കുകളുമില്ല. എന്നാല്‍ ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. ഇതാണ് മിഷേലിന്റെ ഫോണിലേക്ക് വിളിച്ച മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നത്. അതേസമയം മിഷേല്‍ ഷാജി മരിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്…
Read Moreചോദ്യങ്ങള്‍ ഇനിയും ബാക്കി! മിഷേലിന്റെ ഫോണും ബാഗും എവിടെ? സിസിടിവി ദൃശ്യത്തില്‍ മിഷേലിന്റെ സമീപത്തുകൂടി കടന്നുപോകുന്ന ബൈക്കില്‍ ആര് ?
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മിഷേലിന്റെ മൊബൈൽ ഫോണും ബാഗും കണ്ടെത്താൻ കായലിൽ തെരച്ചിൽ നടത്തും. മുങ്ങൽ വിദഗ്ധരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മിഷേലിന്റെ ഫോണും ബാഗും കണ്ടെത്തുക എന്നത് കേസിൽ നിർണായകമാണ്. ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പോലീസിന് ആദ്യം ലഭിച്ച സിസിടിവി ദൃശ്യത്തിൽ മിഷേലിന്റെ സമീപത്തുകൂടി ഒരു ബൈക്ക് കടന്നുപോകുന്നത് സംശയമുയർത്തിയിരുന്നു. എന്നാൽ, പിന്നീട് ലഭിച്ച ദൃശ്യങ്ങളിൽ ഇങ്ങനെയൊരു ബൈക്ക് കണ്ടെത്താനായില്ല. അതിനാൽ ഇത് യാദൃച്ഛികമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. ക്രൈംബ്രാഞ്ചും ഇതേ നിഗമനത്തിലാണ്. എന്നാലും ഈ ബൈക്ക് കണ്ടെത്തി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഹൈക്കോടതി ജംഗ്ഷനിലെത്തി മിഷേൽ നടന്നുപോകുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ഈ പരിസരത്തുള്ള…
Read More