കോട്ടയം: മിസ് കേരള തിളക്കത്തിൽ കോട്ടയവും ബിസിഎം കോളജും. കൊച്ചിയിൽ നടന്ന മിസ് കേരള മത്സരത്തിൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ജയ്മോൻ ജേക്കബ് കൈപ്പുഴ സ്വദേശിയും ബിസിഎം കോളജിലെ പൂർവ വിദ്യാർഥിനിയുമാണ്. കൈപ്പുഴ വഞ്ചിപ്പുരയ്ക്കൽ ജയ്മോന്റെയും സിമി ജോൺ കരിന്പിലിന്റെയും മകളാണ്. 2019-22 അധ്യയന വർഷത്തിൽ ബിസിഎം കോളജിൽനിന്ന് ഉയർന്ന മാർക്കോടെ ഇംഗ്ലീഷ് ബിരുദം നേടിയ ലിസ് ജയ്മോൻ ഡിബേറ്റ്, ആങ്കറിംഗ്, ഡ്രാമ, ഫോട്ടോഗ്രഫി മേഖലകളിൽ കോളജിൽ സജീവമായിരുന്നു. എൻസിസിയുടെ ആഭിമുഖ്യത്തിലുള്ള യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ വിദേശ പര്യടനത്തിനു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജേക്കബ്, സനാ, യാറാ, യോഹാൻ എന്നവരാണ് സഹോദരങ്ങൾ. ഫൈനലില്‍ മൂന്ന് റൗണ്ടുകളിലാണ് മത്സരം നടക്കുക. സാരി റൗണ്ട് വിത്ത് ഇന്ട്രഡക്ഷന്, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നിവയാണ് ഫൈനലിലെ റൗണ്ടുകള്‍.ഏഴു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരാർഥി…
Read MoreTag: miss kerala
പോകാനുള്ള സമയമായി… അന്ത്യയാത്രയ്ക്ക് തൊട്ടുമുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറംപറ്റി;അപകടമുണ്ടായത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെ…
കൊച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ കൊല്ലപ്പെട്ട സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു.എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. യുവതികള്‍ രണ്ടും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മരണത്തിലേക്കുള്ള യാത്രയ്ക്കു മുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു. മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി.…
Read More