ആര്‍ക്ക് ആരോട് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം ! മുന്‍ വിശ്വസുന്ദരിയും നിക് ജോനാസിന്റെ മുന്‍ കാമുകിയുമായ ഒലിവിയ കള്‍പ്പോ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

വിശ്വസുന്ദരിയില്‍ നിന്ന് ലോകസുന്ദരിയിലേക്ക്. അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെ പ്രണയങ്ങളെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. നിക് ജോനാസുമായുള്ള ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ കാമുകിയും മിസ് യൂണിവേഴ്‌സും ആയിരുന്ന ഒലീവിയ കള്‍പ്പോ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒലിവിയ നിക്കുമായി ഉണ്ടായിരുന്ന പ്രണയത്തെപ്പറ്റി വാചാലയായത്. ഒലിവിയ കള്‍പ്പോയുടെ വാക്കുകള്‍ ഇങ്ങനെ… ‘ആരോടും നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍. കാരണം നമ്മള്‍ കുറെപ്പേരുമായി ഇടപഴകും. അതില്‍ ചിലതു പ്രണയവും ചിലതു സൗഹൃദവുമാകാം. ആരെയും തെറ്റുപറയാനാകില്ല. അതുപോലെ തന്നെ ജീവിതം എപ്പോഴും അല്‍പം ബുദ്ധിമുട്ടു നിറഞ്ഞതാണ്. കാരണം, ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് പങ്കാളിയുടെ പല സ്വഭാവങ്ങളും നമ്മള്‍ അറിയാന്‍ തുടങ്ങുന്നത്. ചിലപ്പോള്‍ അതില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. നിക്ക് ജോനാസിനോടൊപ്പം ഞാന്‍ സന്തോഷവതിയായിരുന്നു. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളുണ്ടായതിനാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി…

Read More

നല്ല ഫിഗറാകണമെങ്കില്‍ സൈസ് 36-24-36 ആകണം; വിവാദത്തിനു തിരികൊളുത്തിയ സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ പറയുന്നതിങ്ങനെ…

ന്യൂഡല്‍ഹി: വിവാദത്തിനു തിരികൊളുത്തി സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകം. സ്ത്രീയുടെ അഴകളവുകള്‍ 36-24-36 ആണെങ്കില്‍ മികച്ചതെന്ന് കണക്കാക്കാമെന്ന് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ് വിവാദമുയര്‍ത്തുന്നത്. ഈ അളവുകളാണ് വിശ്വസുന്ദരിയെയും ലോകസുന്ദരിയെയും തിരഞ്ഞെടുക്കുന്നതിനു മാനദണ്ഡം എന്നും പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. ഫിസിക്കല്‍ എജ്യുക്കേഷന് ഉപയോഗിക്കുന്ന ന്യൂ സരസ്വതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുളളത്. ഡോക്ടര്‍ വികെ ശര്‍മ്മയാണ് എഴുത്തുകാരന്‍. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ‘ബെസ്റ്റ് ഫിഗറി’ലെത്താന്‍ സാധിക്കുവെന്നും പാഠപുസ്തകത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു.സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ ശരീര ആകൃതിയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പുരുഷന്‍മാര്‍ക്ക് മികച്ചത് ‘v’ ഷെയ്പ്പ് ആണെന്നാണ് പരാമര്‍ശം. പാഠഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയുള്ളവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സിബിഎസ്ഇയ്‌ക്കെതിരേ പ്രതിഷേധം വ്യാപിക്കുകയാണ്.  ഈ അഴകളവുകള്‍ ജന്മസിദ്ധമായിക്കിട്ടുന്നതല്ലെന്നും നിരന്തരമായ വ്യായാമത്തിലൂടെ മാത്രമേ ഈ ബെസ്റ്റ് ഫിഗര്‍ സ്വന്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും പാഠഭാഗത്തുണ്ട്. യഥാര്‍ഥത്തില്‍ പ്രതിഷേധത്തിനു കാരണം സ്ത്രീകളുടെ അഴകളവുകളെപ്പറ്റി പരാമര്‍ശിച്ചതിനല്ല.…

Read More