മലയാളികളുടെ സ്വന്തം സൗന്ദര്യറാണിയാണ് പാര്‍വതി ഓമനക്കുട്ടന്. 2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായിരുന്ന പാര്‍വതി തുടര്‍ന്നു നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കേരളത്തില്‍ നിന്നും ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചെത്തിയ ഈ ചങ്ങനാശ്ശേരിക്കാരിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മോഡലിംഗിലൂടെയാണ് പാര്‍വതി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കുമിറങ്ങി. ഹോളിവുഡിലായിരുന്നു പാര്‍വതിയുടെ തുടക്കം. യുണൈറ്റഡ് സിക്സ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. എന്നാല്‍ ചിത്രം വിജയിച്ചില്ല. ഇതിന് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറി. അജിത്തിന്റെ ബില്ല 2 ല്‍ അഭിനയിച്ചു. എന്നാല്‍ ആ കഥാപാത്രത്തിനും കരിയര്‍ ബ്രേക്ക് കിട്ടിയില്ല. മലയാളത്തിലും അഭിനയിച്ചുവെങ്കിലും ഒന്നും ക്ലിക്കാവാതായതോടെ നടി അഭിനയത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ പാചകപരീക്ഷണങ്ങളിലാണ് താരം. പാചകം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോകള്‍ക്ക് വലിയ പ്രശംസയാണ് സോഷ്യല്‍മീഡിയയില്‍…
Read MoreTag: miss world
നല്ല ഫിഗറാകണമെങ്കില് സൈസ് 36-24-36 ആകണം; വിവാദത്തിനു തിരികൊളുത്തിയ സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ പറയുന്നതിങ്ങനെ…
ന്യൂഡല്‍ഹി: വിവാദത്തിനു തിരികൊളുത്തി സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകം. സ്ത്രീയുടെ അഴകളവുകള്‍ 36-24-36 ആണെങ്കില്‍ മികച്ചതെന്ന് കണക്കാക്കാമെന്ന് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ് വിവാദമുയര്‍ത്തുന്നത്. ഈ അളവുകളാണ് വിശ്വസുന്ദരിയെയും ലോകസുന്ദരിയെയും തിരഞ്ഞെടുക്കുന്നതിനു മാനദണ്ഡം എന്നും പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഉപയോഗിക്കുന്ന ന്യൂ സരസ്വതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുളളത്. ഡോക്ടര്‍ വികെ ശര്‍മ്മയാണ് എഴുത്തുകാരന്. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ‘ബെസ്റ്റ് ഫിഗറി’ലെത്താന്‍ സാധിക്കുവെന്നും പാഠപുസ്തകത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു.സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെ ശരീര ആകൃതിയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പുരുഷന്മാര്ക്ക് മികച്ചത് ‘v’ ഷെയ്പ്പ് ആണെന്നാണ് പരാമര്‍ശം. പാഠഭാഗത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയുള്ളവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സിബിഎസ്ഇയ്ക്കെതിരേ പ്രതിഷേധം വ്യാപിക്കുകയാണ്. ഈ അഴകളവുകള്‍ ജന്മസിദ്ധമായിക്കിട്ടുന്നതല്ലെന്നും നിരന്തരമായ വ്യായാമത്തിലൂടെ മാത്രമേ ഈ ബെസ്റ്റ് ഫിഗര്‍ സ്വന്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും പാഠഭാഗത്തുണ്ട്. യഥാര്‍ഥത്തില്‍ പ്രതിഷേധത്തിനു കാരണം സ്ത്രീകളുടെ അഴകളവുകളെപ്പറ്റി പരാമര്ശിച്ചതിനല്ല.…
Read More