ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന് തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി വിവരം. മാര്‍ച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാക്കിസ്ഥാനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി സമാന മിസൈല്‍ ഇന്ത്യയിലേക്ക് തൊടുക്കാന്‍ പാക്കിസ്ഥാന് തയ്യാറെടുത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. പാക്കിസ്ഥാനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം പാക്കിസ്ഥാനുമായി ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്ലൈന്‍…
Read MoreTag: missile
ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയ്ക്കെതിരേ ജപ്പാന് രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്വാനും ഹോങ്കോങ്ങും; വേണ്ടിവന്നാല്‍ അമേരിക്കയും റഷ്യയും വരെ രംഗത്തിറങ്ങും…
ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്നത്തിന്റെ പ്രധാന കാരണം. 1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ് എന്നിരുന്നാലും ഈ ദ്വീപിന്മേലുള്ള ചൈനയുടെ മോഹം ഇപ്പോഴും അവസാനിച്ചിട്ടില്ല. ടോക്കിയോയ്ക്ക് തെക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.…
Read Moreമരുഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന അറകളിലെ ആയുധശേഖരം കണ്ട് അമ്പരന്ന് ലോകം ! ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്; അമേരിക്കയും ഇറാനും തമ്മിലുള്ള വൈരത്തില് വിറകൊണ്ട് ലോകം…
ടെഹ്റാന്: അമേരിക്ക-ഇറാന് ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരത്തിന്റെ വീഡിയോ ഇറാന് പുറത്തു വിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന വന്‍ ആയുധ ശേഖരം മരുഭൂമിയിലെ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇറാന് പുറത്തു വിട്ടത്. യുഎസ്- ഇറാന് സംഘര്‍ഷ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ മൂര്‍ച്ഛിച്ചിരിക്കുന്നു വേളയിലാണ് ശത്രുക്കള്‍ക്കുള്ള കടുത്ത താക്കീതെന്ന നിലയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഈ വിഷ്വലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന് കടുത്ത താക്കീതേകി യുഎസ് സര്‍വസജ്ജമായ യുദ്ധക്കപ്പലുകള്‍ മേഖലയിലേക്ക് അയച്ചതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇറാന് ഭൂഗര്‍ഭത്തിലെ മിസൈല്‍ ശേഖരത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഈ വേളയില്‍ സ്വന്തം പൗരന്മാരെ പ്രചോദിപ്പിക്കുകയും അവരില്‍ രാജ്യസ്നേഹം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളും ഈ ഫൂട്ടേജുകള്‍…
Read Moreഅഭിനന്ദനെ പാക് പട്ടാളം ഉപദ്രവിച്ചിരുന്നെങ്കില്‍ കളി മാറിയേനെ… ഇന്ത്യ പാകിസ്ഥാനിലേക്ക് തൊടുക്കാനായി കരുതിവച്ചത് ഒമ്പത് മിസൈലുകള്‍; റിപ്പോര്‍ട്ടില്‍ പറയുന്നത്…
ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പാക്കിസ്ഥാന്റെ പിടിയിലായതിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാന് പരസ്പരം മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അഭിനന്ദനെ ഏതെങ്കിലും രീതിയില്‍ പാക് പട്ടാളം ഉപദ്രവിച്ചാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് റോ സെക്രട്ടറി അനില്‍ ദശ്മന ഐഎസ്ഐ മേധാവി ലഫ്. ജനറല്‍ അസീം മുനീറിനെ അറിയിച്ചതായി സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സാഹചര്യമുണ്ടായാല്‍ എന്തു നടപടിയും സ്വീകരിക്കാന്‍ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ഭൂമിയില്‍നിന്നു തൊടുക്കാവുന്ന പന്ത്രണ്ടോളം ഹൃസ്വദൂര മിസൈലുകള്‍ വിന്യസിച്ചിരുന്നു. അഭിനന്ദന് ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏറ്റവും ശക്തമായ നടപടിക്ക് ഇന്ത്യ മുതിരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ വിദേശകാര്യ…
Read Moreവീണ്ടും ലോകരാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കാന്‍ ചൈന ! ഒരേ സമയം 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കില്ലര്‍ ഡ്രോണുകളുമായി രംഗത്ത്; ഡ്രോണുകളുടെ സവിശേഷതകള്‍ ഇങ്ങനെ…
ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോകുന്ന ഡ്രോണുകളുമായി ചൈന രംഗത്ത്. ഒരേ സമയം 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇത്തരം ഡ്രോണുകള്‍ 6,000 മീറ്റര്‍ (19685 അടി) ഉയരത്തില്‍ നിന്നു പോലും ലക്ഷ്യത്തിലെത്താനുള്ള കഴിവുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.ഈയിടെ ചൈന തന്നെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് സിഎച്ച്-5 എന്ന് പേരിട്ടിരിക്കുന്ന് ഈ കില്ലര്‍ ഡ്രോണിന്റെ വിവരങ്ങളുള്ളത്. ഭൂമിയില്‍ ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ സുഹായില്‍ നടക്കാനിരിക്കുന്ന വമ്പന്‍ എയര്‍ഷോക്ക് മുന്നോടിയായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ ആറ് മുതല്‍ 11 വരെയാണ് എയര്ഷോ നടക്കുക. അതേസമയം മെയ് മാസത്തില്‍ ടിബറ്റന്‍ പ്രദേശത്തു നിന്നാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍(11482 അടി) ഉയരത്തിലുള്ള വിമാനത്താവളത്തില്‍ നിന്നാണ് സിഎച്ച്- 5 ഡ്രോണ്‍ പറന്നുയര്‍ന്നത്. ചൈന അക്കാദമി ഓഫ്…
Read More