യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന് സന്ദര്‍ശനം തീര്‍ത്ത അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ചൈനീസ് പ്രതിഷേധം തുടരുന്നതിനിടെ തയ്വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തയ്വാന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തയ്വാന് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ചുങ്ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലിസിങ്ങിനെ ദക്ഷിണ തയ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം.…
Read More