കാണാതായ രണ്ടു വയസുകാരനെ ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഒറ്റയ്ക്ക് പോകില്ലെന്നും ആരെങ്കിലും കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാകുമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. ഇന്നലെ ഉച്ചയോടെ ഇടയം കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡിനരികിലാണ് രണ്ട് വയസുകാരന്റെ വീട്. ഇതിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം വരെ എത്തി. എല്ലാവരും വീട്ടില്‍ കയറിയെന്ന് കരുതി ബന്ധു മടങ്ങുകയും ചെയ്തു. എന്നാല്‍ രണ്ട് വയസുകാരന് വീട്ടിലെത്തിയിട്ടില്ലെന്ന് പിന്നീട് മനസിലായി. പിന്നാലെയാണ് വീട്ടുകാരും പ്രദേശവാസികളും കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ…
Read MoreTag: missing
പത്തനംതിട്ടയിൽ നിന്ന് നാല് വിദ്യാർഥിനികളെ കാണാതായി; രണ്ടുപേരെ ആലപ്പുഴയിൽനിന്ന് കണ്ടെത്തി; ഒരേസമയം വ്യത്യസ്തയിടങ്ങളിൽ നിന്ന് കുട്ടികളെ കാണാതായതിൽ ദുരൂഹത
പത്തനംതിട്ട: തിരുവല്ലയിലും പത്തനംതിട്ടയിലുമായി ഇന്നലെ കാണാതായ നാല് പെണ്‍കുട്ടികളില്‍ മൂന്നുപേരെ കണ്ടെത്തി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പത്തനംതിട്ട നഗരത്തിലെ രണ്ട് സ്കൂളുകളില്‍നിന്നും തിരുവല്ല ഓതറയിലെ സ്കൂളില്‍നിന്നുമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഓതറ സ്കൂളിലെ കുട്ടികളെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലും പത്തനംതിട്ടയില്‍നിന്നു കാണാതായ രണ്ട് കുട്ടികളില്‍ ഒരാളെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ സ്കൂള്‍ യൂണിഫോമിലായിരുന്നതിനാലും പോലീസ് അന്വേഷണം ഊര്ജിതമായിരുന്നതിനാലും അതിവഗം കണ്ടെത്താന്‍ സഹായമായി. ഓതറ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്. കുട്ടികളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ വൈകിട്ട് അന്വേഷണം ആരംഭിച്ച പോലീസിനു കുട്ടികള്‍ ആലപ്പുഴ ഭാഗത്തേക്കു പോയതായി വിവരം ലഭിച്ചിരുന്നു. ചങ്ങനാശേരിയില്‍ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നാടുവിടാനള്ള ലക്ഷ്യവുമായി കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രാത്രിയില്‍ തിരുവല്ലയിലെത്തിച്ചു. പത്തനംതിട്ടയില്‍നിന്നു കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ പാലക്കാട്ട് ഇന്നു…
Read Moreകടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്തു വിവിധയിടങ്ങളില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് പേരെ കാണാതായി. തുമ്പയില്‍ ഒരാള്‍ കടലില്‍ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് തുമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ (38) ആണ് മരിച്ചത്. കടലില്‍ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുത്തന്‍തോപ്പ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍നിന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുത്തന്‍ തോപ്പ് സ്വദേശി 16കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19കാരന് സാജിദ് എന്നിവരെയാണ് കാണാതായത്. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന് ആന്റണിയും അപകടത്തില്‍പ്പെട്ടു. 34കാരനായ സാജനും വൈകിട്ട് കുളിക്കാനിറങ്ങിയതായിരുന്നു. രണ്ടിടത്തും രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടമുണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Read Moreയുവതിയെ കണ്ടെത്താന്‍ മൂന്നു ദിവസം കടലില്‍ തെരഞ്ഞതിന് ചെലവായത് ഒരു കോടി ! ഒടുവില്‍ കാമുകനൊപ്പം പോയെന്ന് ഫോണ്‍വിളിച്ചു പറഞ്ഞ് ‘ഡെഡ്ബോഡി’
ഭര്‍ത്താവുമൊന്നിച്ച് വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ യുവതി കടലില്‍ വീണെന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ കണ്ടെത്താനായി 72 മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലിനു ചെലവായത് ഒരു കോടി രൂപ. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ഭര്‍ത്താവുമൊത്ത് വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തെത്തുടര്‍ന്ന് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളാണ്. യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും കടലില്‍ തിരച്ചില്‍ നടത്തിയത്. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്.സായ് പ്രിയയെ ആണ് കാണാതായത്. എന്നാല്‍ താന്‍ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലില്‍ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക്…
Read Moreപത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ഥികളെ കാണാനില്ല ! ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്…
പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോണ്‍, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. എന്നാല്‍ ഇന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോള്‍ മെറൂണ്‍ കളറില്‍ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തില്‍ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവര്‍ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.
Read Moreസനു മോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും; മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: വൈഗ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി സനുമോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ കേസില്‍ മൊഴി നല്‍കിയവരുടെ സാന്നിധ്യത്തില്‍ സനു മോഹനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും. കേസില്‍ പോലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈഗയെ കൊലപ്പെടുത്തും മുന്‍പ് ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് സനു മോഹന്‍ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാനിറങ്ങിയ തുറവൂരിലെ ഹോട്ടലിലാണ് ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കേസിനെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൂന്നിന് ഇപ്പോഴത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ മുംബൈ പോലീസ് കോടതിയെ സമീപിച്ചേക്കും.
Read Moreഎന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു; സനുവിനോട് ഇനി ചോദ്യങ്ങൾ ബന്ധുക്കളെ ഒപ്പമിരുത്തി
കൊച്ചി: വൈഗക്കൊല കേസുമായി ബന്ധപ്പെട്ട് പ്രതി സനു മോഹനെയും ബന്ധുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. വൈഗയെ എന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാനുള്ളത്. ഇത് ബന്ധുക്കളെയും അടുത്ത സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ സനുവിൽ നിന്നും ചോദിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനിടെ സനുവിന്റെ കാറിനുള്ളില്‍ നിന്നു കണ്ടെത്തിയ രക്തക്കറ സംബന്ധിച്ചും ഒളിവില്‍ കഴിയുമ്പോൾ മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. 10 ദിവസത്തെ കസ്റ്റഡിയിലുള്ള സനുവിനെ 29-നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്. അതിനാൽ പരമാവധി വേഗത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കൊല്ലൂരില്‍ ആറ് ദിവസമാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ താമസിച്ച മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജാക്കറ്റ് കണ്ടെടുത്തിട്ടുണ്ട്.…
Read Moreസനു അതിർത്തി കടന്നപ്പോൾ കാറിൽ ഉണ്ടായിരുന്നതാര്? കാറിലെ രക്തക്കറ മറ്റൊരാളുടേതാണോ? ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയരുന്നു; കർണാടകയിൽ നിന്ന് സനുവുമായി ഇന്ന് പോലീസ് കൊച്ചിയിലെത്തും
കൊച്ചി: വൈഗ കൊലക്കേസില്‍ പിടിയിലായ പിതാവ് സനു മോഹനുമായി തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ തുടരുന്ന തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് ഇന്ന് അര്‍ധരാത്രിയോടെ കൊച്ചിയില്‍ തിരിച്ചെത്തും. കൊലപാതകത്തിന് ശേഷം സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നും പരമാവധി വിവിരങ്ങള്‍ ശേഖരിച്ചാണ് പോലീസിന്റെ മടക്കം. ആറുദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കൊച്ചിയിലെത്തിക്കുന്ന സനു മോഹനെ നാളെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. അതേസമയം സനുവിന്റെ കാർ ഇൗ കേസിൽ നിർണായക തെളിവായി മാറും. കാറിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. ശാസ്ത്രീയഫലം പുറത്തു വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകളും നീങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.നേരത്തെ ഒളിവില്‍ പോയ സമയത്ത് സനുവിന്റെ വാഹനത്തില്‍ മാറ്റൊരാളുടെ സാന്നിധ്യ പോലീസ് സംശയിച്ചിരുന്നു. വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പോലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ താന്‍ ഒറ്റയ്ക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് സനു പോലീസിനോട്…
Read Moreവൈഗയെ തള്ളിയ മുട്ടാർ പുഴയുടെ തീരത്തെത്തി തെളിവെടുത്തു; ഫോൺ കണ്ടെത്താനായില്ല; സനു മോഹനുമായി കോയമ്പത്തൂരിലേക്ക് പോലീസ്
കൊച്ചി: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണസംഘം ഇന്ന് കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തും. അന്വേഷണസംഘം കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. സനുവിന് കോയമ്പത്തൂരില്‍ പലരുമായും അടുത്ത ബന്ധമുണ്ട്. ഇയാളുമായി അടുപ്പമുള്ള പണമിടപാടുകാരെയും വാഹന ബ്രോക്കര്‍മാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കോയമ്പത്തൂരിൽ ഇയാള്‍ വില്പന നടത്തിയ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിനൊപ്പം കോയമ്പത്തൂരില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും പോലീസ് തെളിവെടുപ്പും നടത്തും. അതേസമയം സനു അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ വീണ്ടും കുഴയ്ക്കുകയാണ്. രണ്ടു ദിവസം കഴിയുന്നതോടെ മൊഴിയില്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇന്നലെ കങ്ങരപ്പടിയിലെ സനു മോഹന്റെ ഫ്ളാറ്റിലും വൈഗയുടെ മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു. സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി എച്ച്എംടിക്ക് സമീപത്തെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Read Moreകൂട്ട ആത്മഹത്യക്കു പദ്ധതി, ഭാര്യ വിസമ്മതിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി; സനു മോഹന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു ഭാര്യ രമ്യക്കും മകൾ വൈഗയ്ക്കുമൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി തയാറാക്കിയതെങ്കിലും ഭാര്യ വിസമ്മതിച്ചതിനാൽ നടന്നില്ലെന്നു സനു മോഹന്റെ മൊഴി. മകളെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് പ്രതി ഇപ്രകാരം പറഞ്ഞത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാല്‍ മകളോടു വലിയ സ്നേഹമായിരുന്നു. മൂന്നു കോടിയിലധികം രൂപയുടെ കടബാധ്യതകളെത്തുടര്‍ന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണു കടുംകൈയ്ക്കു തീരുമാനിച്ചത്. താൻ മരിച്ചാൽ മകളെ നോക്കാൻ ആരുമില്ലാത്തതിനാലാണു കൊല നടത്തിയത്. എന്നാൽ മകളെ കൊന്നശേഷം ആത്മഹത്യചെയ്യാൻ ധൈര്യം കിട്ടിയില്ല. അതിനാലാണു രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും സനു മോഹൻ പറയുന്നു. ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. മകളെ കൊന്നശേഷം മരിക്കാനായി കീടനാശിനി കഴിച്ചിരുന്നു. വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി. കര്‍ണാടകയിലെ കാര്‍വാര്‍ ബീച്ചിലെത്തിയതു…
Read More