‘ആ ​വെ​ള്ള കാ​ർ ഭ​യ​പ്പെ​ടു​ത്തു​ന്നു’, കൊ​ച്ചു​മ​ക്ക​ൾ പ​റ​ഞ്ഞ​ത് ഗൗ​ര​ത്തി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ; ഒ​ടു​വി​ൽ കു​ഞ്ഞു​ങ്ങ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത് സ​ത്യ​മാ​യി; അ​ല​മു​റ​യി​ട്ട് മു​ത്ത​ശ്ശി

കൊ​ല്ലം: ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ൽ ന​ട​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കു​ട്ടി​യു​ടെ അ​മ്മൂ​മ്മ. ത​ങ്ങ​ളെ ഒ​രു വെ​ള്ള കാ​ർ സ്ഥി​ര​മാ​യി പി​ന്തു​ട​രു​ന്നു​വെ​ന്നും അ​തി​ൽ ചി​ല​ർ ത​ങ്ങ​ളെ നോ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​മാ​കു​ന്നു​വെ​ന്നും അ​ഭി​കേ​ലും സ​ഹോ​ദ​രും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കു​ട്ടി​ക​ളു​ടെ തോ​ന്ന​ലാ​കാ​മെ​ന്ന് ക​രു​തി ആ​ശ്വ​സി​പ്പി​ച്ചു​വെ​ന്നും അ​മ്മൂ​മ്മ വ്യ​ക്ത​മാ​ക്കി. കു​ട്ടി​യെ കാ​റി​ലെ​ത്തി​യ​വ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യ ഉ​ട​ൻ ത​ന്നെ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ടാ​ണ് ഞാ​ൻ ഓ​ടി​ച്ചെ​ന്ന​ത്. കു​ട്ടി​ക​ളെ നാ​യ്ക്ക​ൾ ഓ​ടി​ച്ച​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. അ​ടു​ത്തേ​ക്ക് ചെ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ കാ​ർ അ​പ്പോ​ഴേ​യ്ക്കും കു​ട്ടി​യു​മാ​യി പാ​ഞ്ഞു.

Read More

കാണാതായ പെൺകുട്ടി; യുവാവ് ആവശ്യപ്പെട്ട പണം അയ്ച്ച് കൊടുത്ത് പിതാവ്; അച്ഛന്‍റെ പരാതിയിൽ പോലീസ് നോയിഡയിലേക്ക്

പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ ഫ്‌​ളൈ​റ്റി​ല്‍ എ​സ്‌​ഐ​യും സം​ഘ​വും നോ​യി​ഡ​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ഡ​ല്‍​ഹി​യി​ലേ​ക്കാ​യി​രു​ന്നു ഫ്‌​ളൈ​റ്റ്. ട്രെ​യി​ന്‍ ഡ​ല്‍​ഹി സെ​ന്‍​ട്ര​ലി​ല്‍ എ​ത്തു​ന്ന സ​മ​യ​ത്തു വി​മാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഉ​ദേ​ശ്യം. പു​ല​ര്‍​ച്ചെ 5.30ഓ​ടെ പോ​ലീ​സ് ഡ​ല്‍​ഹി​യി​ലെ​ത്തി. തു​ട​ര്‍​ന്നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു തി​രി​ച്ചു. അ​തേ​സ​മ​യം, സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ എ​ടു​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, സൗ​ത്ത് സ​ര്‍​ക്കി​ള്‍ വി​ട്ട​തോ​ടെ ഫോ​ൺ ലൊ​ക്കേ​ഷ​ന്‍ കി​ട്ടാ​യ​താ​യി. ഏ​റെ വൈ​കാ​തെ അ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. പോ​ലീ​സ് വൈ​കു​ന്നേ​രം വ​രെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നെ​ങ്കി​ലും അ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ഡ​ല്‍​ഹി​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി. അ​യാ​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ വീ​ണ്ടും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​തി​ല്‍​നി​ന്ന് അ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളു​ക​ളെ ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് അ​യാ​ള്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​ർ ആ​ണെ​ന്നും ജോ​ലി മും​ബൈ​യി​ല്‍ ആ​ണെ​ന്നും താ​മ​സ​വും കൂ​ട്ടു​കെ​ട്ടു​മൊ​ക്കെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണെ​ന്നും പോ​ലീ​സി​നു മ​ന​സി​ലാ​യി.…

Read More

കോട്ടയത്തു നിന്നും യുവതികളെ കാണാതാവുന്നത് പതിവാകുന്നു;  ര​ണ്ടു യു​വ​തി​ക​ൾ അ​ട​ക്കം  മൂ​ന്നു പേ​രെ കാ​ണാ​തായതായി പ​രാ​തി

കോ​ട്ട​യം: ര​ണ്ടു യു​വ​തി​ക​ൾ അ​ട​ക്കം മൂ​ന്നു പേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യെ​ന്ന് പ​രാ​തി. മു​ണ്ടി​യാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ 22കാ​രി​യെ കാ​ണാ​താ​യ​തി​ന് പാ​ന്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​ക്ക് ശേ​ഷം യു​വ​തി​യെ കാ​ണാ​താ​യി എ​ന്നാ​ണ് പ​രാ​തി. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. 19 വ​യ​സു​ള്ള യു​വ​തി​യെ കാ​ണാ​താ​യ​തി​ന് മ​ണ​ർ​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. കു​മ്മ​നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (46)യെ ​കാ​ണാ​താ​യ​തി​ന് കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ട​യി​ലേ​ക്ക് പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി.

Read More

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം ! ഈ ദിവസങ്ങള്‍ കൊണ്ട് പെണ്‍കുട്ടി കണ്ടത് ഏഴു നഗരങ്ങള്‍; കഥ കേട്ട് വാപൊളിച്ച് പോലീസ്…

ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം. ജൂലൈ ഒന്നിനാണ് കുട്ടിയെ കാണാതായത്. ഡല്‍ഹിയില്‍ നിന്നുമാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പതിനേഴ് ദിവസങ്ങള്‍ കൊണ്ട് ഏഴ് നഗരങ്ങളിലൂടെയാണ് പെണ്‍കുട്ടി സഞ്ചരിച്ചത്. ടാക്സി ഡ്രൈവര്‍ 2 എന്ന ഗെയിമിന് അടിമയായിരുന്നു പെണ്‍കുട്ടി എന്ന് പോലീസ് പറയുന്നു. ഈ ഗെയിമിലെ എല്ലാഘട്ടങ്ങളും കുട്ടി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാ നഗരങ്ങളിലും സഞ്ചരിച്ചരിക്കുന്ന ഒരു ടാക്സി ഡ്രൈവറാകാന്‍ തീരുമാനിച്ചു. ഈ ഗെയിമില്‍ യാത്രക്കാരുമായി വളരെ അപകടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ച് യാത്രക്കാരെ എത്തേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ടാക്സി ഡ്രൈവറാകാനാണ് ഈ പെണ്‍കുട്ടി ജീവിതത്തിലും ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.ജുലൈ ഒന്നിന് പന്ത് നഗറില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും 12000 രൂപ മോഷ്ട്ടിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആദ്യം ഉത്തരാഖണ്ഡിലെ കിച്ചാ…

Read More

കോഴിക്കോട് നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി ! കുട്ടിയുടെ അച്ഛന്‍ പറയുന്നത്…

കോഴിക്കോട് നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടുകിട്ടി. ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നര മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. മാന്‍സിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഇന്ന് രാവിലെയോടെ കുട്ടിയെ കണ്ടുകിട്ടിയതായി കുട്ടിയുടെ അച്ഛന്‍ അറിയിച്ചു.

Read More