വിഴിഞ്ഞം: മകനെ അപായപ്പെടുത്തിയതാണ്.. വെള്ളം കണ്ടാൽ പോലും പേടിക്കുന്നവനാണ് കിരൺ. അതുകൊണ്ട് തന്നെ കടലിൽ സ്വയം ചാടാനുള്ള ധൈര്യവും അവനില്ല. ത നിക്ക് നീതി ലഭിക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും കിരണിന്റെ പിതാവ് മധു . കിരണിനെ കാണാതായ ദിവസം മുതൽ ഊണും ഉറക്കവുമുപേക്ഷിച്ച് മകൻ ജീവനോടെ തിരിച്ച് വരണമെന്ന പ്രാർഥനയുമായി വിഴിഞ്ഞത്ത് കഴിച്ച് കൂട്ടുന്നതിനിടയിലാണ് യുവാവിന്റെ മൃതദേഹം കുളച്ചലിൽ അടിഞ്ഞതായ വിവരം ഇന്നലെ ലഭിക്കുന്നത്. അവിടെയെത്തി മൃതദേഹം മകന്റേതാണെന്ന് പറഞ്ഞെങ്കിലും പൂർണമായി ഉറപ്പിക്കാൻ മനസുവന്നില്ല. ഒടുവിൽ പോലീസിന്റെ സംശയങ്ങളോട് യോജിച്ചു. സംശയകരമായി കണ്ട മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി തിരിച്ചുവരുമ്പോഴും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മധു . ഇതിനിടയിൽ ദുരൂഹതയുടെ കെട്ടഴിക്കാൻ പോലീസ്അന്വേഷണം ഊർജിതമാക്കുന്നതിനിടയിൽ പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ കീഴടങ്ങാനുള്ള ശ്രമം നടത്തിയതായി സൂചനയുണ്ട്. സ്റ്റേഷന്റെ പുറത്ത് എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ കിരണിന്റെ ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ…
Read MoreTag: missing kiran azhimala
തീരത്തടിഞ്ഞത് ആഴിമലയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹമോ? ഡിഎൻഎ പരിശോധന വേണമെന്ന് പോലീസ് പറയുന്ന കാരണം ഇങ്ങനെ
വിഴിഞ്ഞം: പെൺ സുഹൃത്തിനെ തേടി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തമിഴ്നാട് കുളച്ചൽ നിദ്രവിള തീരത്തടിഞ്ഞു. പിതാവും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും സംശയമുള്ളതിനാൽ ഡിഎൻഎ പരിശോധനക്കുശേഷമേ വിട്ടു നൽകുവെന്ന് പോലീസ് പറഞ്ഞു. ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡിഎൻഎ ടെസ്റ്റ് ഫലംവന്നശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയാണ് യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞത്. കുളച്ചൽ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസും കിരണിന്റെ പിതാവ് മധുവും ബന്ധുക്കളും രാവിലെയോടെ സ്ഥലത്ത് എത്തി. വലതു കൈയിലെ വെളുത്ത ചരടും കാലിലെ വിരലുകളുടെ വ്യത്യാസവും കണ്ട തോടെ മൃതദേഹം കിരണിന്റെതെന്ന് ബന്ധുക്കൾ വിലയിരുത്തി. എന്നാൽ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നതും കാലപ്പഴക്കവും പോലീസിന്റെ സംശയം കൂട്ടി. കഴിഞ്ഞ ശനിയാഴ്ച കിരണിനെ കാണാതാകുമ്പോൾ വെള്ള പാന്റും…
Read More