മാസങ്ങള്‍ക്കു മുമ്പ് മരിച്ചുവെന്ന് വീട്ടുകാര്‍ കരുതിയ യുവാവിനെ മോമോസ് ഷോപ്പില്‍ കണ്ടെത്തി. ജനുവരിയില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് കാണാതായ യുവാവിനെയാണ് മാസങ്ങള്‍ക്ക് ശേഷം ഭാര്യാസഹോദരന്‍ യാദൃച്ഛികമായി കണ്ടെത്തിയത്. ഗൗതം ബുദ്ധാ നഗര്‍ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നിഷാന്ത് കുമാറിനെയാണ് ധ്രുവ്ഗഞ്ചിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് കാണാതായത്. ഭാര്യയുടെ സഹോദരന് നിഷാന്ത് കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതായിരുന്നു നിഷാന്ത് കുമാറിന്റെ കുടുംബത്തിന്റെ ആരോപണം. നിഷാന്ത് കുമാറിന്റെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാക്കിയ ഭാര്യയുടെ സഹോദരന് രവിയാണ് മാസങ്ങള്‍ക്ക് ശേഷം നിഷാന്ത് കുമാറിനെ കണ്ടെത്തിയത്. നിഷാന്തിനെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് നിഷാന്തിന്റെ വീട്ടുകാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ഉപദ്രവിച്ചതായി രവി ആരോപിക്കുന്നു. വ്യാജ ആരോപണങ്ങളില്‍ മനംനൊന്ത് അമ്മാവന് അകാലത്തില്‍ മരിച്ചതായും രവി പറയുന്നു. നോയിഡ സെക്ടര്‍ 50ല്‍ മോമോസ് സ്റ്റാളിലാണ് നിഷാന്തിനെ…
Read MoreTag: missing man
അമേരിക്കയില്‍ 57കാരനെ 18 വളര്‍ത്തു നായ്ക്കളും കൂടി ഭക്ഷണമാക്കി ! സംഭവം തെളിഞ്ഞത് നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് മനുഷ്യന്റെ തലമുടിയും തുണിക്കഷണങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന്…
ഏതാനും ദിവസമായി കാണാനില്ലായിരുന്ന 57കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് തിന്നുവെന്ന് കണ്ടെത്തല്‍. ടെക്സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്കു താമസിച്ചിരുന്നു ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. മാക്കിനെ കാണാനില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചെങ്കിലും അതു മാക്കിന്റെയാണെന്ന് ഒരു ധാരണയും ആദ്യഘട്ടത്തില്‍ പൊലീസിനുണ്ടായിരുന്നില്ല. എന്നാല്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ തലമുടിയും തുണിക്കഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ കണ്ടെത്തലുകള്‍ അവിശ്വസനീയമെന്നാണു ഞങ്ങള്‍ക്കു തന്നെ തോന്നിയത്. കാരണം ഒന്നും അവശേഷിച്ചിരുന്നില്ല – അന്വേഷണ ഉദ്യോഗസ്ഥനായ ആദം കിങ് പറഞ്ഞു. മനുഷ്യമാംസം നായ്ക്കള്‍ തിന്നുന്നത് സാധാരണമാണ്. എന്നാല്‍ മുഴുവന്‍ ശരീരവും വസ്ത്രങ്ങളും ഉള്ളിലാക്കുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആദം പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ യജമാനനെ…
Read More